മലൈക യെസ് പറഞ്ഞു, നടന്‍ അര്‍ജുന്‍ കപൂറുമായി ഉടന്‍ വിവാഹം?

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടി.

വ്യാഴാഴ്ച രാവിലെ മലൈക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഒപ്പമുള്ള വാചകവുമാണ് ചര്‍ച്ചകള്‍ക്ക് കാരണം. ഞാന്‍ യെസ് പറഞ്ഞു എന്നാണ് മലൈക പോസ്റ്റ് ചെയ്തത്. എന്തിനാണ് ഈ സമ്മതം എന്നാണ് ചര്‍ച്ചകളുടെയെല്ലാം വിഷയം. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള വിവാഹമാണോ എന്നാണ് ഏവരുടേയും ചോദ്യം.

താരത്തിന്റെ വിവാഹവാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് എന്നതാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്. ഏറെക്കാലമായി ഡേറ്റിങ്ങിലായിരുന്ന മലൈകയും അര്‍ജുനും തങ്ങളുടെ പ്രണയം പരസ്യമാക്കിയത് 2019ലാണ്. വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യം നിരന്തരമായി ഇരുവരും അഭിമുഖീകരിച്ചിരുന്നു.

ഈയിടെ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ വിവാഹം മനസിലില്ല എന്നാണ് അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയത്. ആഡംബരങ്ങളില്ലാത്ത വിവാഹത്തിന് മലൈകയും അര്‍ജുനും പദ്ധതിയിടുന്നതായി ഈവര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തിയശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്താനുമായിരുന്നു ഇരുവരും ആലോചിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Vijayasree Vijayasree :