മകന്റെയൊപ്പമുള്ള ചിത്രം പങ്കുവെച്ച മലൈകയ്‌ക്ക് പരിഹാസം;മറുപടി നൽകി രംഗോലി!

ബോളിവുഡ് നായികമാരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് മലൈക അറോറയാണ്.തന്നെക്കാൾ പ്രായം കുറഞ്ഞ അർജുനുമായുള്ള പ്രേണയം താരത്തിന് വലിയ വിമർശനങ്ങൾ സോഷ്യൽ മേടയിൽ നേടിക്കൊടുത്തിരുന്നു. ഇപ്പോളിതാ കഴിഞ്ഞ ദിവസം മലൈക തന്റെ മകൻ അർഹനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു.വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് നിരവധി വിമർശനങ്ങൾ വന്നിരുന്നു.എന്നാൽ വിമർശനങ്ങൾക്ക് രംഗോലി മറുപടി നൽകിയിരിക്കുകയാണ്.

കിടക്കയില്‍ കിടന്ന് മകന്‍ അര്‍ഹാനൊപ്പമെടുത്ത സെല്‍ഫി മലൈക അറോറ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘അമ്മയെ മകന്‍ നന്നായി സംരക്ഷിക്കുമ്പോള്‍’ എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി മലൈക നല്‍കിയത്. ഈ ചിത്രം പങ്കുവെച്ച് രംഗോലി ‘ഇതാ ആധുനിക ഇന്ത്യന്‍ അമ്മ, വളരെ നന്നായിരിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ പരിഹാസച്ചുവയുണ്ടെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


ചിത്രത്തില്‍ രംഗോലി മാലിന്യം കണ്ടെത്തുകയാണെന്നുള്ള തരത്തില്‍ വിമര്‍ശനങ്ങളുണ്ട്. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ രംഗോലി വിശദീകരണവുമായി എത്തിയിട്ടുണ്ട്. മലൈകയെക്കുറിച്ച് വളരെ മോശമായ രീതിയില്‍ പലരും പറയുന്നതു കേള്‍ക്കുന്നു. എന്നാല്‍ ഈ ചിത്രം കണ്ടിട്ട് തനിക്കങ്ങനെയൊന്നും തോന്നുന്നില്ലെന്നും അമിതമായി ആലോചിച്ചുകൂട്ടരുതെന്നും രംഗോലി ട്വീറ്റിലൂടെ പറയുന്നു. രംഗോലിയുടെ ട്വീറ്റ് ഇതിനോടകം വിവാദമായിട്ടുണ്ട്.

malaika arora tweet got viral

Vyshnavi Raj Raj :