നാല്പത്തിയഞ്ചു വയസായി ബോളിവുഡ് തരാം മലൈക അറോറക്ക് . പക്ഷെ ഇപ്പോളും ചെറുപ്പം കാത്തു സൂക്ഷിക്കുന്നതിൽ നടി മുൻപന്തിയിലാണ് . യോഗയും വർക്ക് ഔട്ടുമായി സജീവമാണ് മലൈക്ക . ഇപ്പോൾ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വരുന്നത് .
നിയോൺ നിറത്തിലുള്ള വേഷവും ജാക്കറ്റുമാണ് നടിയുടെ ഹൈലൈറ്റ് . വളരെ ചെറുപ്പത്തിൽ ഹോട്ട് ലുക്കിലാണ് നടി . ഇപ്പോൾ വാർത്തകളിൽ മലൈക നിറയുന്നത് അർജുൻ കപൂറുമായുള്ള പ്രണയത്തിലൂടെയാണ് . അര്‍ജുന്‍ കപൂറിന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മലൈക തങ്ങള്‍ക്കിടയിലുള്ള ബന്ധത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നത്. ‘എക്കാലത്തേക്കുമുള്ള സ്‌നേഹവും സന്തോഷവും’, ന്യൂയോര്‍ക്കില്‍ നിന്നുള്ള പിറന്നാളാഘോഷ ചിത്രത്തിനൊപ്പം മലൈക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അര്‍ജുന്‍ കപൂറും മലൈക അറോറയുമായുള്ള അടുപ്പത്തെക്കുറിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അവര്‍ പൊതുവേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് അടുത്ത കാലത്താണ്. മലൈകയുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ള അര്‍ജുന്‍ കപൂര്‍, മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതുകൊണ്ടാണ് അതിന് തയ്യാറായതെന്നും പറഞ്ഞിരുന്നു.

നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനില്‍ നിന്ന് 2017ല്‍ ആണ് മലൈക വിവാഹമോചനം നേടിയത്. 19 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. 45 വയസ്സുള്ള മലൈകയും 32 വയസ്സുള്ള അര്‍ജുന്‍ കപൂറും തങ്ങളുടെ പ്രണയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ക്രൂരമായ ട്രോളുകളായും കമന്റുകളായും പരിഹസിക്കപ്പെട്ടിട്ടുണ്ട്. ലോകം എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും ഇപ്പോള്‍ ജോലിയിലാണ് ശ്രദ്ധയെന്നുമായിരുന്നു അര്‍ജുന്‍ കപൂറിന്റെ മറുപടി. അര്‍ജുനുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയായിരുന്നു മുന്‍പ് മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ പലപ്പോഴും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.
malaika arora hot look