മോദിയെ വിമർശിച്ച് നടൻ സിദ്ധാര്‍ഥ്!

പ്രധാനമന്ദ്രി നരേന്ദ്ര മോദിയെ വിമർശിച്ച് നടൻ സിദ്ധാര്‍ഥ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് താരം മോദിയെ വിമർശിച്ചുകൊണ്ട് കുറിപ്പ് എഴുതിയത്.ചുരുങ്ങിയ സമയം കൊണ്ട് വലിയ പ്രതികരണങ്ങളാണ് ട്വീറ്റിന് കിട്ടുന്നത്.നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകരിൽ ഒരാളാണ് സിദ്ധാര്‍ഥ്. നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ സിദ്ധാർഥിന്റെ പ്രതികരണങ്ങള്‍ വലിയ വിവാദമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്.ഇതിന് പിന്നാലെയാണ് ഇപ്പോൾ താരം പുതിയ ട്വീറ്റ് ഇട്ടിരിക്കുന്നത്.

താരത്തിന്റെ ട്വിറ്റർ കുറിപ്പിങ്ങനെ…

‘പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്ന് നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുഹാ (മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അമരീഷ് പുരിയുടെ പ്രശസ്തമായ ഒരു സംഭാഷണം). ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത് എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.

sidharth criticises prime minster

Sruthi S :