മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു നേര്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്. നടി മാലാ പാര്‍വതിയും ചിത്രത്തെ പ്രശംസിച്ചിരുന്നു. എന്നാല്‍ പോസ്റ്റിനു താഴെ അധിക്ഷേപ കമന്റിട്ട ആള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി. നേര് കണ്ടെന്നും ചിത്രം ഗംഭീരമാണ് എന്നുമായിരുന്നു മാല പാര്‍വതിയുടെ കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ ‘ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടി’ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഈ കമന്റിന് രൂക്ഷ മറുപടിയുമായി താരം എത്തി. ‘സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓര്‍മയില്ല.’ എന്നാണ് മാല പാര്‍വതി കുറിച്ചത്.
മാല പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;
ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാല്‍ സര് ചിത്രം”നേര് ‘ കണ്ടു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും ! ലാല്‍ സാര്‍, സിദ്ദിഖ് സര്, ജഗദീഷ് ചേട്ടന്, അനശ്വര! വേറെ ലെവല്‍. അനശ്വര രാജന്റെ ഗംഭീര പ്രകടനം. എല്ലാ നിമിഷങ്ങളും ഇഷ്ടപ്പെട്ടു. അതിഗംഭീരം.
അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോണ്‍ ഡിംഗും ,കണക്ടും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ദിഖ് സര്.. ന്റെ ക്രിമിനല്‍ വക്കീല്‍ വേറെ ലെവല്‍. ലാല്‍ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോല്‍ക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകര്‍ന്നാട്ടം സൂക്ഷ്മവും കൃത്യവും.
ജീത്തു ജോസഫ് മലയാളത്തിന് നല്കിയ വ്യത്യസ്തമായ ചിത്രമാണ് ‘നേര്’. ശ്രീ ഗണേഷ് കുമാര്‍,ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനില്‍ തുടങ്ങി നടീ നടന്മാര് എല്ലാം ഗംഭീരമായി.