നടന് അജിത്തിന് തുറന്ന കത്തെഴുതി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. അജിത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞതായി താന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ പൊതുവിടങ്ങളില്‍ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇതുവരെ ഇറങ്ങാത്തതിന് കാരണം എന്തു തന്നെയായാലും തനിക്ക് വിശദീകരണം നല്‍കണമെന്നും അല്‍ഫോണ്‍സ് അജിത്തിനോട് അഭ്യര്‍ഥിക്കുന്നു.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
അജിത് സര്, ഇത് താങ്കള്‍ക്ക് വേണ്ടിയാണ്. താങ്കള്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ പോകുന്നുവെന്ന് നിവിന്‍ പോളിയില്‍നിന്നും സുരേഷ് ചന്ദ്രയില്നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. താങ്കളുടെ മകള്‍ അനൗഷ്കയ്ക്ക് ‘പ്രേമം’ സിനിമയിലെ നിവിന്റെ പ്രകടനം ഇഷ്ടമായപ്പോള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും നിങ്ങള്‍ തമ്മില്‍ സംസാരിക്കുകയും ചെയ്തതിന് ശേഷമാണിത്.
പക്ഷേ, ഇതുവരെ ഞാന്‍ താങ്കളെ പൊതുസ്ഥലത്തോ രാഷ്ട്രീയപ്രവര്‍ത്തനത്തിലോ കണ്ടിട്ടില്ല. ഒന്നുകില്‍ അവരെന്നോട് കള്ളം പറഞ്ഞതാകാം. അല്ലെങ്കില്‍ അതേക്കുറിച്ച് മറന്നുപോയതായിരിക്കാം. അതുമല്ലെങ്കില്‍ താങ്കള്‍ക്കെതിരേ ആരോ ഉണ്ട്. ഈ മൂന്ന് കാരണങ്ങളും അല്ലെങ്കില്‍ എനിക്ക് ഒരു വിശദീകരണം നല്‍കണം, ഒരു തുറന്ന കത്തിലൂടെ. കാരണം ഞാന്‍ താങ്കളെ വിശ്വസിക്കുന്നു, പൊതുജനങ്ങളും. അല്‍ഫോണ്‍സ് പുത്രന് കുറിച്ചു.