ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്തെത്തി മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. ഹേമ കമ്മീഷന് മുന്നിൽ മൊഴി കൊടുത്ത സ്ത്രീകളെ ഭാഗ്യലക്ഷ്മി ഫെഫ്ക വിളിച്ച് ചേർത്ത യോഗത്തിൽ അപമാനിച്ച് സംസാരിച്ചുവെന്നാണ് ശിവപ്രിയ മനീഷ്യയുടെ ആരോപണം. മുഖ്യമന്ത്രിക്കുളള തുറന്ന കത്തായാണ് ശിവപ്രിയ മനീഷ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കേരള മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
Sir ഞാൻ ശിവപ്രിയ മനീഷ്യ ചലച്ചിത്ര സംഘടനയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു. 2009ലായിരുന്നു തുടക്കം ആ സമയം ഹെയർ സ്‌റ്റൈലിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. 2014 എനിക്ക് സജി കൊരട്ടി എന്ന മേക്കപ് മാൻ നിന്ന് ലൈംഗിക ആക്രമണവും ഹരാസ്‌മെന്റും സഹിക്കാൻ വയ്യാതെ ഫെഫ്ക ഉള്ളിലുള്ള മേക്കപ്പ് സംഘടനയിൽ പരാതി കൊടുക്കുകയും(2014 ഏപ്രിൽ )യാതൊരു തരത്തിലും ഫലം ഒന്നും കണ്ടിട്ടില്ല. ഇതിനെ തുടർന്ന് മെയ് ഒന്നിലെ ജനറൽ ബോഡിയിൽ ഇതിനെക്കുറിച്ച് സംസാരിക്കുകയും വീണ്ടും പരാതിപ്പെടുകയും ചെയ്തു ഫലം വിഫലം. ആകെ നിരാശ മാത്രം ജോലിയും നഷ്ടമായിക്കൊണ്ടിരുന്നു.
നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാകുമെന്ന് പറഞ്ഞു ഒരു വനിതാ മേക്കപ്പാട്ടിന്റെ വർക്കിൽ (Mita Antony )കുടെ ഊട്ടിയിലേക്ക് പോയി 65 ദിവസം വർക്കുണ്ട് അഡ്ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടു. ആർക്കാണെന്ന് ചോദിക്കുകയും ഇതിന് എതിർത്തപ്പോൾ എന്നെ വർക്കിൽ നിന്ന് പറഞ്ഞുവിട്ടു. ഇവരും ഇവരും ഇവരുടെ കൂട്ടാളികളും ചേർന്ന് എന്റെ ജോലി നഷ്ടപ്പെടുത്തുന്നതിനെ തുടർന്ന് ഞാൻ ഫേസ്ബുക്കിൽ ഒരു റൈറ്റ് അപ്പ് ചെയ്തു.
എന്നെ അറിയാവുന്ന എന്റെ നാട്ടുകാരും എന്റെ സഹപ്രവർത്തകരും നല്ല കമന്റുകൾ ഇട്ടതിനെ തുടർന്ന്. ഭൂരിഭാഗം പേരും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ആവശ്യപ്പെട്ടു. ഫെഫ്കക്ക് ചീത്ത പേരുണ്ടാകുമെന്ന് ഭയന്ന് വനിതാ സംഘടന എന്ന രൂപേണ ഒരു പ്രഹസനം. ഒറ്റ ദിവസം തന്നെ വനിതാ സംഘടനയുടെ ജനനവും മരണവും. ഇതിന് കാരണം ഭാഗ്യലക്ഷ്മി എന്നു പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ഇതു തകർത്തത് അവരുടെ അധികാരമോഹമാണ്. ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കി കളഞ്ഞു.
സിനിമ സംഘടനയിലുള്ള സ്ത്രീകൾക്ക് വീണ്ടും നിരാശ മാത്രം. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകൾ പ്രതിസന്ധിയിലാണ് ജോലി ചെയ്യുന്നത് എന്ന് ഗവണ്മെന്റ് മനസ്സിലാക്കി ഹേമ കമ്മീഷൻ രൂപീകരിച്ചു. ചലച്ചിത്ര മേഖലയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉള്ള സ്ത്രീകൾ കമ്മീഷന്റെ മുമ്പാകെ തുറന്നുപറച്ചിലുകളും പരാതികളും നൽകി. പ്രതീക്ഷയോടെ അഞ്ചുവർഷത്തെ കാത്തിരിപ്പ്.
2024 ൽ റിപ്പോർട്ട് പുറത്തുവിട്ടു. മരുഭൂമിയിലെ മഴത്തുള്ളികൾ പോലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകൾക്ക് വീണ്ടും ഒരു ആശ്വാസം. വീണ്ടും അവർ ധൈര്യത്തോടെ കൂടി മാധ്യമങ്ങളുടെ മുമ്പിൽ വരികയും തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു. തുടർന്ന് ഈ പ്രശ്‌നം ഫെഫ്കക്കുള്ളിൽ നിൽക്കില്ല എന്ന് മനസ്സിലാക്കിയ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സോഹൻലാലും വീണ്ടും ഫെഫ്കയുടെ വനിതകളുടെ കൂട്ടായ്മയാണെന്ന് വിളിച്ചുവരുത്തി.
ഫെഫ്ക അണ്ടറിലുള്ള 21 യൂണിയനിലെ സെക്രട്ടറിമാരെയും പ്രസിഡണ്ടിനെയും ഉൾപ്പെടുത്തി(സെക്രട്ടറിയും പ്രസിഡണ്ടും പുരുഷന്മാരായിട്ടുള്ളവരാണ്)ഇവരെ വീണ്ടും അപമാനിച്ചു. ഇതിൽ ബി.ഉണ്ണികൃഷ്ണൻ പ്രസംഗിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളുമല്ല. മറിച്ച് അവരുടെ വീര സാഹസിക കഥകൾ ആയിരുന്നു.
ആ പ്രസംഗത്തിൽ സഹപ്രവർത്തകയായ സ്ത്രീകൾ അസഹിഷ്ണു പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രസംഗം നിർത്തിവയ്‌ക്കേണ്ടി വന്നു. അതിനുശേഷം ഭാഗ്യലക്ഷ്മി എന്ന് പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് സംസാരിക്കുവാൻ തുടങ്ങി. പരാതി കൊടുത്ത സ്ത്രീകളെ അത്രയും പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പിൽവെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.
അവർ പറയുന്ന ഒരു വാക്ക് (മലർന്നു കിടന്ന് തുപ്പരുത് )എന്ന് പറഞ്ഞതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടായി. അവരെ പ്രസംഗിക്കാൻ അനുവദിക്കാതെ ആ മീറ്റിംഗ് അവിടെ അലസി പിരിഞ്ഞു. രണ്ടുദിവസത്തിനുശേഷം ഭാഗ്യലക്ഷ്മിയെ അനുകൂലിക്കുന്ന രണ്ടുമൂന്നു സ്ത്രീകളെ ക്ലാസ്സ് കൊടുത്ത് പത്രസമ്മേളനം നടത്തി വീണ്ടും അവർ അധിക്ഷേപിക്കുകയും അവരെ പേര് വിവരങ്ങൾ വെളിപ്പെടുത്തുകയും അവരെ ആത്മഹത്യയുടെ വക്കിലേക്ക് നയിക്കുകയും ചെയ്തു.
അതിജീവിതകളായിട്ടുള്ള വ്യക്തികളുടെ കാര്യങ്ങൾ തിരക്കുകയോ അവരവർക്ക് മാനസികമായി പിന്തുണ കൊടുക്കുകയോ ചെയ്യാതെ അവരെ മാനസിക സമ്മർദ്ദത്തിൽ ആക്കി ഒറ്റപ്പെടുത്തി ഈ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടുള്ള ഭാഗ്യലക്ഷ്മി എങ്ങനെയാണ് നമ്മുടെ നേതൃസ്ഥാനത്ത് കാണുന്നത്. പുതിയ വനിതാ സംഘടന രൂപീകരിച്ചത് ഇവിടെയുള്ള പെർമനന്റ് മെമ്പർ ആയിട്ടുള്ള ഒരു സ്ത്രീകളും അറിഞ്ഞിട്ടില്ല. വരുടെ എല്ലാവിധ തോന്ന്യവാസത്തിനും കൂട്ടുനിൽക്കുന്ന കുറച്ച് സ്ത്രീകളെ മാത്രം അറിയിച്ചുകൊണ്ട് രൂപീകരിച്ചതാണ് ഈ സംഘടന.
മേക്കപ്പ് യൂണിയനിൽ റേഡിയോ പോലെ കേൾക്കാൻ മാത്രമുള്ള ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ. അതിനാൽ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് കൊണ്ട് മറ്റൊരു മേക്കപ്പ് മാൻ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഇതിൽ പല കാര്യങ്ങളും ചർച്ച ചെയ്യുകയും ഇതിൽ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള വ്യക്തികൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തുകൊണ്ടിരുന്നു.
ഇതിനെ തുടർവാട്‌സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ഒരു കാര്യത്തെ കൂട്ടുപിടിച്ച് സെക്രട്ടറി എന്നെ പുറത്താക്കുകയും എന്റെ തൊഴിൽ നിഷേധിക്കുകയും എന്നെ തൊഴിൽ ചെയ്യാൻ സമ്മതിക്കാതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തികൾ ആണ് ഈ മേക്കപ്പ് യൂണിയൻ സെക്രട്ടറി ചെയ്തുകൊണ്ടിരിക്കുന്നത്. പരാതിക്കാരികളായ വ്യക്തികളെ പുറത്താക്കുകയും പ്രതികളായിട്ടുള്ള വ്യക്തികളെ സംരക്ഷിച്ചുകൊണ്ട് അവർക്ക് തൊഴിൽ കൊടുത്തു കൊണ്ടും സംഘടനാ വിരുദ്ധ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്.
തെളിവുകളോടുകൂടിയുള്ള പരാതികളാണ് ഈ സ്ത്രീകൾ കൊടുത്തിട്ടുള്ളത്. നമ്മളുടെ ഗവൺമെന്റ് ഒരുവശത്ത് സ്ത്രീ സുരക്ഷിതയ്ക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഈ സിനിമാ സംഘടനയിലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകളെ വളരെ വലിയ രീതിക്ക് അപമാനിക്കുകയാണ് ഇവിടുത്തെ സംഘടനാ മേധാവികൾ.
ജോയിന്റ് സെക്രട്ടറി ആയിട്ടുള്ള സുബ്രമണ്യൻ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തിന് ഇതുവരെ പുറത്താക്കിയിട്ടില്ല. എന്താണ് സ്ത്രീ സുരക്ഷിതത്വം എന്ന് ഇവർ വിചാരിക്കുന്നത്. പേടി കൂടാതെ എന്നാണ് നമുക്ക് ജോലി ചെയ്യാൻ കഴിയുക? സാധാരണക്കാരിയായ ഒരു സ്ത്രീയുടെ തുറന്നു പറച്ചിലാണ് എല്ലാവരും ഇത് ഷെയർ ചെയ്യണം ദാരിദ്ര്യത്തിന്റെ കൊടുമുടിയിലും ആത്മഹത്യയുടെ വക്കിലും ആണ്.