അമേരിക്കൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച് ദുൽഖർ സൽമാൻ.

മലയാളത്തിന്റെ കുഞ്ഞിക്ക അമേരിക്കൻ ബോക്സ് ഓഫീസ് തകർക്കുന്നു. തെലുങ്കിലെ പ്രമുഖ നടിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു “മഹാനടി”. ഇതിലെ പ്രധാന കഥാപാത്രമായി എത്തിയത് ദുൽഖർ സൽമാനും കീർത്തി സുരേഷുമാണ്.

ക്ലാസ്സിക് രൂപത്തിലുള്ള ചിത്രം ആണെങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുല്ഖറിന്റെ അഭിനയത്തെ വനോളം പുകഴ്തിയിരുന്നു ആരാധകർ.

മെയ് 9ന് തെലുങ്ക് ഭാഷയിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക അഭിപ്രായമാണ് നേടിയത്. സിനിമ മേഖലയിലെ പ്രമുഖരും ചിത്രത്തിനെ പുകഴ്ത്തിപ്പറഞ്ഞിരുന്നു. ഒരു ക്ലാസിക് ചിത്രമെന്ന് വിശേഷിപ്പിക്കാമെന്ന തരത്തിലാണ് മഹാനടി ഒരുക്കിയിരിക്കുന്നതെന്ന് പലരും പറയുകയുണ്ടായി.

പ്രേക്ഷകരും നിരൂപകരും കീർത്തി സുരേഷിന്റെ പ്രകടനത്തെയും പ്രശംസിക്കുകയുണ്ടായി. ചിത്രത്തിൽ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ഇരുവരും ചേർന്നുള്ള രംഗങ്ങൾ വളരെ മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റട്ടം കൂടിയാണ് ഈ ചിത്രം. ആദ്യ ദിവസം അമേരിക്കൻ ബോക്സ് ഓഫീസിലും മഹാനടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.142 സ്‌ക്രീനുകളിലാണ് മഹാനടി അമേരിക്കയിലെ വിവിധ ഭാഗങ്ങളിലായി റിലീസ് ചെയ്തത്.

ആദ്യ ദിവസം ഈ ചിത്രം 3,00,984 ഡോളറാണ് കരസ്ഥമാക്കിയത് എന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇതിൽ ചില സ്ക്രീനിലെ കണക്കുകൾ ഇനിയും ഉൾപെടുത്താനുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ. മുൻപ് റിലീസ് ചെയ്തിട്ടുള്ള മറ്റു പല തെലുങ്ക് ചിത്രങ്ങളെ കാലും വളരെ ഉയർന്ന തുകയാണ് മഹാനടി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് കേരളത്തിൽ ഈ ചിത്രം റിലീസാകുകയാണ്. സമാന്ത, അർജുൻ റെഡ്ഢി ഫെയിം വിജയ് ദേവരകൊണ്ട എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Noora T Noora T :