നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിര്‍മ്മാതാവുമായ രവിന്ദര്‍ ചന്ദ്രശേഖരനും അടുത്തിടെയാണ് വിവാഹിതരായത്. തിരുപ്പതിയില്‍വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദര്‍ നിര്‍മ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരുന്നത്. മഹാലക്ഷ്മിയെ പോലൊരാളെ ഭാര്യയായി കിട്ടിയത് തന്റെ ഭാഗ്യമാണെന്നാണ് പറയുകയാണ് രവീന്ദര്‍. കഴിഞ്ഞ ദിവസം മഹാലക്ഷ്മിയും രവീന്ദ്രറും ഒരു ആഡംബര കാറ് വാങ്ങിയിരിക്കുകയാണ്. മുപ്പത്തിയഞ്ച് ലക്ഷത്തോളം വില വരുന്ന കാര്‍ വാങ്ങിയതിന് ശേഷം ഷോ റൂമില്‍ നിന്നും പുറത്തേക്ക് ഓടിച്ച് കൊണ്ട് വരുന്ന വീഡിയോയാണ് താരദമ്പതിമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ രവീന്ദ്രറിനെ മുന്നിലിരുത്തി മഹാലക്ഷ്മിയാണ് കാര്‍ ഓടിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ച രവീന്ദ്രര്‍ ഭാര്യയുടെ സ്‌നേഹത്തെ കുറിച്ച് വാനോളം പുകഴ്ത്തുകയാണ്. ‘മഹാലക്ഷ്മിയെ പോലെ ജീവിതകാലം മുഴുവന്‍ നമ്മള്‍ സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മള്‍ സ്‌നേഹിക്കുന്ന ആള്‍ നമ്മുടെ ഭാര്യയായി വരുന്നതും ഭാഗ്യമാണ്.
ഭാര്യയ്‌ക്കൊപ്പം സ്വര്‍ഗം പോലൊരു കാറ് കൂടി കിട്ടിയാല്‍ അതൊരു വലിയ ഭാഗ്യം തന്നെയാണ്. പുതിയ ഭാര്യ, പുതിയ കാര്‍, െ്രെഡവിങ് എളുപ്പമാക്കൂ’, എന്നൊക്കെയാണ് രവീന്ദ്രര്‍ വീഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. അതേ സമയം മഹാലക്ഷ്മിയ്ക്ക് 35 വയസ്സും തനിക്ക് 38 വയസ്സുമാണ് പ്രായമെന്ന് രവീന്ദര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
മഹാലക്ഷ്മിയുടെ മാത്രം രണ്ടാം വിവാഹമല്ലെന്നും തന്റെയും രണ്ടാം വിവാഹം ആണെന്ന് രവീന്ദര്‍ പറഞ്ഞിരുന്നു. അതുപോലെ മഹാലക്ഷ്മിയും പലതും പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ തടി തനിക്കൊരു പ്രശ്‌നമല്ലായിരുന്നുവെന്നും എങ്ങനെയിരുന്നാലും അദ്ദേഹത്തെ തനിക്ക് ഇഷ്ടമാണെന്നുമായിരുന്നു മഹാലക്ഷ്മി പറഞ്ഞത്. ട്രോളുകളോടും മോശം തംബ് നൈലുകളോടും പ്രതികരിക്കാന്‍ താല്പര്യമില്ലെന്നും ഇരുവരും പറഞ്ഞു.