എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. അച്ഛനും അമ്മയ്ക്കും റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്, ഇതുവരെ ‌ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല; ​മാധവ് സുരേഷ്

മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഈ വർഷം അദ്ദേഹത്തിനും കുടുംബത്തിനും ഏറെ സന്തോഷമുള്ള വർഷമായിരുന്നു. മകൾ ഭാ​ഗ്യയുടെ വിവാഹവും സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയവുമെല്ലാം ആഘോഷമാക്കിയിരുന്നു. നേരത്തെ ​ഗോകുലിന്റെ ​ഗ​ഗനാചാരിയെന്ന ചിത്രം പുറത്തെത്തിയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

ഇപ്പോഴിതാ സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് നായകനാകുന്ന ചിത്രം കുമ്മാട്ടിക്കളി റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരപുത്രന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. വളരെ ആലോചിച്ചാണ് സിനിമയിലേക്ക് വരാമെന്ന തീരുമാനത്തിൽ എത്തിയതെന്നാണ് മാധവ് പറയുന്നത്.

എന്റെ വീട്ടിലേക്ക് എത്തിയ അന്നം സിനിമയിലൂടെ വന്നതാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ കഴിച്ച് വളർന്നതെല്ലാം സിനിമയിലൂടെ വന്ന പൈസയാണ്. അങ്ങനെയുള്ളതുകൊണ്ട് അഭിനയമെന്ന പ്രൊഫഷനോട് തനിക്കെന്നും റെസ്പെക്ടുണ്ടാകുമെന്നും മാധവ് പറ‍ഞ്ഞു. സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നു. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങൾ വന്നിരുന്നു.

22 ആയപ്പോൾ ആണ് ഞാൻ ജെഎസ്കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയിൽ കൂടുതൽ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങൾ വന്നാൽ അതിനെ റിജക്ട് ചെയ്താൽ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛൻ പേരെടുത്ത ഒരു മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് മക്കൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ് എന്നും താരം പറഞ്ഞിരുന്നു.

തന്റെ പ്രണയത്തെ കുറിച്ചും മാധവ് പറഞ്ഞിരുന്നു. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർ അറിയാം.

ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ട്. ഭാഗിയുടെ വിവാഹം ഞങ്ങളുടെ വീട്ടിലെ ആദ്യ വിവാഹമായിരുന്നു. ഒരു മിക്സഡ് ഫീലിങ്ങായിരുന്നു ആ സമയത്ത്. ശ്രേയസിനെ 9 വർഷമായി അറിയാം. നമ്മുടെ കൂടെയുള്ള ഒരാളായി തന്നെയാണ് തോന്നിയത്.

വീട്ടിൽ ഏറ്റവും കൂടുതൽ സ്പോയിൽ ആയിട്ടുള്ളയാൾ ഭാവ്നിയാണ്. അതിന് ശേഷം ഞാനും. ഒരു മൂന്നാല് വർഷം മുൻപ് വളരെ അധികം സംസാരിച്ചിരുന്നൊരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ വേണ്ട കാര്യം മാത്രം പറയും. ആളുകൾക്ക് മനസിലാകുന്നുണ്ടെങ്കിൽ അത് മതിയല്ലോ. അച്ഛന്റേയും അമ്മയേയും റിലേഷൻഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ അത് നിലനിർത്തും.

ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കൂടെയാണ്. എവിടെ എന്ത് പറയണം എന്നത് അമ്മയിൽ നിന്ന് പഠിച്ചതാണ്. നമ്മുടെ എനർജിയോ നമ്മുടെ വാക്കുകളോ വെറുതെ പാഴാക്കരുത്. നമ്മുക്ക് മൂല്യം തരുന്നിടത്ത് സംസാരിക്കരുത്. പറയുന്ന കാര്യങ്ങൾ സെൻസിബിൾ ആണെന്ന് ഉറപ്പ് വരുത്തുക പൊട്ടത്തരം വിളമ്പരുത് എന്നും മാധവ് പറയുന്നു.

മാത്രമല്ല, അച്ഛൻ കുറേ സാക്രിഫൈസ് ചെയ്തതുകൊണ്ടാണ് കംഫർ‌ട്ടബിൾ ലൈഫുള്ളതെന്നും മാധവ് പറഞ്ഞിരുന്നു. മക്കളായ ഞങ്ങൾക്കും കംഫർട്ടബിൾ ലൈഫുണ്ട്. പക്ഷെ ഒരു ഫാദർ ഫി​ഗറിന്റെ ഫിസിക്കൽ പ്രസൻസ് ഞങ്ങൾക്ക് സാക്രിഫൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതാരും കാണാറില്ല. അച്ഛൻ അച്ഛന്റെ ചിന്താ​ഗതികൾക്ക് അനുസരിച്ചാണ് ചെയ്യുന്നത്. കുടുംബത്തിനും ജനത്തിനും നല്ലത് ചെയ്യുന്നയാളാണ് എന്നും താരം പറഞ്ഞു.

Vijayasree Vijayasree :