കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ് നടപടി. ബെംഗളൂരുവിലെ അന്നപൂർണേശ്വരീ നഗർ പോലീസാണ് മനുവിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.
നടി കേസ് നൽകിയതിന് പിന്നാലെ ഒളിവിൽപ്പോകാൻശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കന്നഡ സീരിയൽ നടനായും ഹാസ്യതാരമായും ശ്രദ്ധേയനാണ് നടൻ.
കോമഡി കിലാഡിഗളു എന്ന ടിവി ഷോയിൽ ജനപ്രീതിനേടിയിരുന്നു. ‘കുലദല്ലി കീള്യാവുദോ’ എന്ന സിനിമയിലെ പ്രധാന നടനാണ് മനു. ഈ ചിത്രം അടുത്താഴ്ച റിലീസാകാനിരിക്കെയാണ് അറസ്റ്റ്.