കല്യാണം എന്ന ചിത്രത്തിന് ശേഷവും കുറെയേറെ സിനിമ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു എങ്കിലും അമ്മയുടെ ഉപദേശമാണ് എല്ലാത്തിനും പിന്നില്‍; തുറന്ന് പറഞ്ഞ് മുകേഷിന്റെ മകന്‍

മലയാളികള്‍ക്ക് ഒരു സുപരിചിതനായ നടനാണ് മുകേഷ്. അദ്ദേഹത്തിന്റെ മകനെയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. കല്യാണം എന്ന ചിത്രത്തില്‍ നായക വേഷം ചെയ്തുകൊണ്ടാണ് ശ്രാവണ്‍ മുകേഷ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഡോക്ടര്‍ കൂടിയായ ശ്രാവണ്‍ ഇപ്പോള്‍ റാസല്‍ഖൈമയിലെ മുന്‍നിര കോവിഡ് പോരാളി ആണ് ഈ സമയത്ത് സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് അമ്മ സരിത നല്‍കിയ ഉപദേശം എന്നാണ് ശ്രാവണ്‍ പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ശ്രാവണ്‍ തന്റെ അനുഭവങ്ങളും അമ്മ നല്‍കിയ ഉപദേശവും പങ്കു വെച്ചത്. ശ്രാവണിന്റെ അമ്മ സരിതയും പണ്ട് മലയാളത്തിലെ പ്രശസ്ത നടിയായിരുന്നു. കല്യാണം എന്ന ചിത്രത്തിന് ശേഷവും കുറെയേറെ സിനിമ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു എങ്കിലും അമ്മയുടെ ഉപദേശമാണ് തത്കാലം സിനിമ മാറ്റി വെച്ച് കോവിഡ് പോരാട്ടത്തിന് ഇറങ്ങാന്‍ ഉള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കിയത് എന്നും ശ്രാവണ്‍ മുകേഷ് പറയുന്നു.

റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ഉന്നതരായ അറബികള്‍ പുലര്‍ത്തുന്ന മര്യാദ നമ്മള്‍ ഇന്ത്യക്കാര്‍ പലപ്പോഴും കണ്ടു പഠിക്കണം എന്നും ശ്രാവണ്‍ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തതായി ഒരു തമിഴ് സിനിമയിലാണ് ശ്രാവണ്‍ നായകനായി എത്താനൊരുങ്ങുന്നത്.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് മുകേഷിന്റെയും മേതില്‍ ദേവികയുടെയും വിവാഹമോചന വാര്‍ത്തകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല.

ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.

ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നുമാണ് മേദില്‍ ദേവിക പറഞ്ഞത്.

Vijayasree Vijayasree :