അപരിചിതനിലെ നായിക മഹിവിജ് ആശുപത്രിയിൽ

പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ടെലിവിഷൻ താരം മഹിവിജ്. അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മഹി വിജ് സുപരിചിതയാകുന്നത്. ചിക്കൻ​ഗുനിയയെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോ നടി പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മടി ആശുപത്രിയിലാണെന്ന വിവരം പുറത്താകുന്നത്. ആഴ്ചകൾക്ക് മുൻപ് അവശനായ പിതാവിനെ പരിചരിക്കുന്നൊരു നടി പങ്കുവച്ചിരുന്നു. ഇതിൽ നടി പിതാവിനെ കുളിപ്പിക്കുകയും അദ്ദേഹത്തിന്റെ നഖങ്ങൾ വെട്ടുന്നതും കാണാമായിരുന്നു.

രോ​ഗബാധിതനായി അവശനിലയിലായ അദ്ദേഹത്തിന് നടക്കാൻ സാധിക്കാത്ത നിലയിലാണ്. ലാൽ ഇഷ്‌ക്, ലാഗി തുജ്‌സെ ലഗാൻ, ബാലിക വധു തുടങ്ങിയ നിരവധി ടിവി ഷോകളുടെ ഭാഗമായിരുന്നു മാഹി. നടനും ടെലിവിഷൻ അവതാരകനുമായ ജയ് ഭാനുശാലിയാണ് ഭർത്താവ്.

രാജ്‌വീർ, ഖുശീ, താര എന്നിങ്ങനെ മൂന്നുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. രാജ്‌വീറിനെയും ഖുശിയേയും ഈ ദമ്പതികൾ ദത്തെടുത്തതാണ്. 2004 ൽ പുറത്തിറങ്ങിയ സഞ്ജീവ് ശിവൻ ചിത്രമായിരുന്നു അപരിചിതൻ. കല്യാണി എന്ന കഥാപാത്രത്തെയാണ് മഹിവിജ് അവതരിപ്പിച്ചത്.

ഡൽഹിയിൽ ജനിച്ചു വളർന്ന മാഹി വിജ് മോഡലിംഗ് രംഗത്തുനിന്നുമാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഹിന്ദി സിനിമ, സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ മാഹിയുടെ ആദ്യമലയാളചിത്രമായിരുന്നു അപരിചിതൻ.

Vijayasree Vijayasree :