രണ്ടാമൂഴത്തിൽ നിന്നും പിന്മാറിയ വാർത്ത സ്ഥിരീകരിച്ച് എം ടി ;മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കും ..

രണ്ടാമൂഴത്തിൽ നിന്നും പിന്മാറിയ വാർത്ത സ്ഥിരീകരിച്ച് എം ടി ;മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കും ..

രണ്ടാമൂഴം സിനിമയാകുമോ എന്ന ചർച്ച സജീവമാകുകയാണ്.തിരക്കഥ തിരികെ ലഭിക്കാൻ കോടതിയിൽ പോകുമെന്ന് എം ടി വാസുദേവൻ നായർ അറിയിച്ചതിനു പിന്നാലെ എം ടിയുമായി സംസാരിച്ച് ഒത്തുതീർപ്പാക്കുമെന്നു ഫേസ്ബുക്കിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ വാർത്തകൾ സ്ഥിരീകരിച്ച് എം ടി വാസുദേവൻ നായർ രംഗത്തെത്തിയിരിക്കുകയാണ്.

രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംടി . മൂന്നുവര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. നാലുവര്‍ഷമായിട്ടും തുടങ്ങിയില്ല. സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്നകാര്യം ആലോചിക്കുമെന്നും എം.ടി. വിശദീകരിച്ചു.

സംവിധായകന്‍ വി.എ. ശ്രീകുമാർ മേനോനുമായുള്ള കരാ‍ര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് ഉച്ച കഴിഞ്ഞ് കോടതി പരിഗണിച്ചേക്കും.
വാർത്തകൾക്ക് പിന്നാലെ രണ്ടാമൂഴം നടക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ പറഞ്ഞു. വികാരനിർഭരമായ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാർ മേനോന്റെ ഉറപ്പ് നല്‍കുന്നത്. എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ വീഴ്ചയാണെന്നും അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. എന്ന് ശ്രീകുമാർ മേനോൻ പറയുന്നു.

M T vasudevan replied to media about randamoozham movie issue

Sruthi S :