ഉണ്ണി മുകുന്ദന്‍ സൂപ്പര്‍താര പദവിയിലേയ്ക്ക് എത്താന്‍ ഏതാനും ചുവടുകള്‍ മാത്രം ബാക്കി; നടനെ പ്രശംസിച്ച് സംവിധായകന്‍ എം പദ്മകുമാര്‍

മലയാള സിനിമ.ില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മാളികപ്പുറം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്.

നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകന്‍ എം പദ്മകുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാന്‍ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യ വിജയത്തിനു പിന്നിലെ സമവാക്യമെങ്കില്‍ ‘മാളികപ്പുറം’ അതിന്റെ വ്യക്തമായ ഉദാഹരണമാണ്.

എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കില്‍ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്. അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവള്‍ വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല.

ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണുവും കൂടിയാണ്. ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആന്റോയ്ക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവര്‍ക്കും ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!! ഒപ്പം സൂപ്പര്‍താര പദവിയിലേയ്ക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Vijayasree Vijayasree :