സൊനാലി ബിന്ദ്രക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബി ജെ പി എം എൽ എ വിവാദ കുരുക്കിൽ !!!

സൊനാലി ബിന്ദ്രക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബി ജെ പി എം എൽ എ വിവാദ കുരുക്കിൽ !!!

വിവാദ പരാമര്ശങ്ങളിലൂടെ ശ്രധേയനായ ബി ജെ പി എം എൽ എ റാം കദം പുതിയ വിവാദവുമായി രംഗത്ത്. അമേരിക്കയിൽ കാൻസർ ചികിത്സയിൽ കഴിയുന്ന സൊനാലി ബിന്ദ്രക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റാം ട്വീറ്റ് ചെയ്തതാണ് വിവാദമായത്.
ജീവനോടെയിരിക്കുന്ന നടിക്ക് ആദരാഞ്ജലിയര്‍പ്പിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് രാം കദ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഹിന്ദി, മറാത്തി സിനിമകളെ അടക്കിവാണ, അഭിനയ പ്രതിഭ കൊണ്ട് ആരാധകരെ കയ്യിലെടുത്ത നടി സൊനാലി ബെന്ദ്രെ അമേരിക്കയില്‍ വച്ച് മരണപ്പെട്ടുവെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമായിരുന്നു രാം കദം ട്വീറ്റ് ചെയ്തത്.

സംഭവം വിവാദമായതോടെ എം.എല്‍.എ ട്വീറ്റ് പിന്‍വലിച്ച്, ക്ഷമാപണവുമായി രാം കദം രംഗത്തെത്തി. ശേഷം മറ്റൊരു ട്വീറ്റും ഇട്ടു. ‘സൊനാലിജിയെ പറ്റി പരന്ന കിംവദന്തിയായിരുന്നു അത്. അവരുടെ രോഗം മാറാനും ആരോഗ്യം നന്നായിരിക്കാനും കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു’- എന്നായിരുന്നു പുതിയ ട്വീറ്റ്.

ആദരാഞ്ജലികള്‍ പിന്‍വലിച്ചെങ്കിലും ബിജെപി നേതാവായ ഷൈന എന്‍.സി പരസ്യമായി രാം കദമിനെതിരെ രംഗത്തുവന്നിരുന്നു. പേര് പരാമര്‍ശിക്കാതെയായിരുന്നു ഷൈന തന്റെ ട്വീറ്റിലൂടെ എംഎല്‍എയെ വിമര്‍ശിച്ചത്. ഇപ്പോള്‍ സൊനാലിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടതെന്നും അടിസ്ഥാനമില്ലാത്ത റൂമറുകള്‍ പരത്തരുതെന്നുമായിരുന്നു ട്വീറ്റ്.

M L A’s controversial tweet about sonali bendre

Sruthi S :