ശബരിമലയിൽ നമ്മൾ എന്തിനാണ് പോകുന്നത്?നിലപാട് വ്യക്തമാക്കി ജയചന്ദ്രൻ!

മലയാളചലച്ചിത്രരംഗത്തെ സം‌ഗീത സം‌വിധായകനും ഗായകനുമായ എം. ജയചന്ദ്രൻ തന്റെ നിലപാടുകൾ വ്യക്തമായി അറിയിക്കുന്ന വ്യക്തിയാണ്.ഇപ്പോൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ മലയാളികൾ ജയചന്ദ്രനെന്ന വ്യക്തിത്വത്തെ കൂടുതൽ ഇഷ്ടപെട്ടുകഴിഞ്ഞു.കഴിഞ്ഞ വർഷം ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ എം.ജയചന്ദ്രന്റെ നിലപാട് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോൾ പുറത്തു വന്ന വിധിയിൽ പ്രതികരിച്ചും ജയചന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്.കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ തന്റെ നിലപാട് വ്യക്ത്യമാക്കിയത്.

ശബരിമലയിൽ എന്ന് സമാധാനം പുലരുന്നോ അപ്പോൾ ഞാൻ അവിടെ പോകും എന്നാണ് ഇപ്പോഴും ജയചന്ദ്രന്റെ നിലപാട്.തനിക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും കഴിഞ്ഞ വർഷം താൻ ഫേസ്ബുക്കിലിട്ട പോസ്റ്റിനെ രാഷ്ട്രീയമായി ചിലർ കണ്ടെന്നും അദ്ദേഹം പറഞ്ഞു.ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെയാണ്.

എപ്പോൾ വേണമെങ്കിലും ശബരിമലയിൽ പോകാം. കഴിഞ്ഞ വർഷം യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ ചിലർ രാഷ്ട്രീയമായി വ്യാഖ്യാനിക്കുകയായിരുന്നു ചെയ്തത്. നിരവധിപേർ പോസ്റ്റിനെ കുറിച്ച് അഭിപ്രായം പറഞ്ഞു. എന്നാൽ,​ ഞാൻ ഒരിക്കലും ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ ഭാഗമല്ല. എനിക്ക് പൊളിറ്റിക്സ് ഇല്ല. എന്റെ മതവും പൊളിറ്റിക്സും ജാതിയും വർണവും എല്ലാം സംഗീതം മാത്രമാണ്. അതാണ് സത്യം.ശബരിമലയിൽ നമ്മൾ എന്തിനാണ് പോകുന്നത്? സമാധാനമായി അയ്യപ്പനോട് പ്രാർത്ഥിക്കനാണ്. ഭക്തനെയും അയ്യപ്പനെന്ന് വിളിക്കുന്നത്. അവിടെ നിത്യവും അടിയും പ്രശ്നങ്ങളുമൊക്കെ ആണെങ്കിൽ പിന്നെ എന്തിനാണ് ശബരിമലയിൽ പോകുന്നത്. എപ്പോൾ ശബരിമലയിൽ സമാധാനം പുലരുന്നോ അപ്പോൾ ഞാൻ അവിടെ പോകും. അല്ലാതെ ഞാനും കൂടെപോയി അവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലല്ലോ” -അദ്ദേഹം പറഞ്ഞു.

m jayachandran about sabarimala

Vyshnavi Raj Raj :