ബിഗിലിൽ നായികയായി നയൻതാരയെ തിരഞ്ഞെടുക്കാനുള്ള കാരണം?

ആറ്റ്ലി വിജയ് കൂട്ടുകെട്ടിൽ 300 കോടി കളക്ഷൻ പിന്നിട്ട ചിത്രമാണ് ബിഗിൽ.കേരളത്തിനകത്തും പുറത്തും വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ അറ്റ്ലി തന്റെ ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ തിരഞ്ഞെടുത്തതിലുള്ള കാരണം വ്യക്തമാക്കുകയാണ്.

നയൻതാര വളരെ സ്ട്രോങ്ങ് ആയ ഒരു സ്ത്രീ ആണെന്നാണ് ആറ്റ്ലി പറയുന്നത്. മനസ്സ് കൊണ്ട് ഇത്രയും സ്ട്രോങ്ങ് ആയ ഒരു സ്ത്രീയോടൊപ്പം താൻ ഇതുവരെ ജോലി ചെയ്തിട്ടില്ല എന്നും ആറ്റ്ലി പറയുന്നു. താൻ ബിഗിൽ എന്ന ചിത്രത്തിന്റെ കഥ നയൻതാരയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ആറ്റ്ലി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട കഥ ഇതാണെന്നാണ്. മാത്രമല്ല, ദളപതി വിജയ്, ആറ്റ്ലി എന്നിവർ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധാന്യവും മാത്രം മതി ഈ ചിത്രം സൂപ്പർ ഹിറ്റാവാൻ എന്നും നയൻതാര പറഞ്ഞതായി ആറ്റ്ലി പറഞ്ഞു. സ്ത്രീ ശാക്തീകരണം വിഷയമാക്കി എടുത്ത ഈ ചിത്രം ഒരു വനിതാ ഫുട്ബോൾ ടീമിന്റെയും അതിന്റെ കോച്ച് ആയി വരുന്ന വിജയ് കഥാപാത്രത്തിന്റെയും കഥ ആണ് പറയുന്നത്. ഒരു ഫിസിയോതെറാപിസ്റ് ആയാണ് നയൻ താര ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്ന തരത്തിൽ‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഇത്തവണയും അറ്റ്ലി വിജയിച്ചു എന്ന് തന്നെ പറയാം. ആറ്റ്ലിയുടെ ആദ്യ ചിത്രമായ രാജ റാണിയിൽ നായികാ വേഷം ചെയ്ത നയൻതാര ആണ് ബിഗിൽ എന്ന ചിത്രത്തിലും നായികാ വേഷം ചെയ്ത.

atlee about nayanthara

Vyshnavi Raj Raj :