ഈ ചങ്ങല നമുക്ക് പൊട്ടിക്കണം; മുദ്രാവാക്യം ഏറ്റെടുത്ത സംവിധായകൻ എം.എ നിഷാദ്

കൊറോണ പകരുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബോധവത്കരണ പരിപാടിയാണ് ബ്രേക്ക് ദ ചെയിന്‍. ഈ ചങ്ങല നമുക്ക് പൊട്ടിക്കണമെന്ന് സംവിധായകന്‍ എം.എ നിഷാദ്. കൊറോണ എന്ന മഹാമാരിയെ നമുക്ക് അകറ്റി നിര്‍ത്തണം ലോകത്തിന് കേരളം എന്നും ഒരു മാതൃകയാകണമെന്നും അദ്ദേഹം പറയുന്നു

”ഭയം വേണ്ട ജാഗ്രത മതി. ഞാനിന്ന് ഒരു മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തില്‍ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്ന ബ്രേക്ക് ദ ചെയിന്‍, ഈ ചങ്ങല പൊട്ടിക്കുക തന്നെ വേണം. നമുക്ക് എപ്പോഴും വേണ്ടത് ഒരു സ്വയം സാമൂഹ്യ പ്രതിബന്ദത ഉള്ള ഒരു പൗരനാവുക എന്നതാണ്. ചൈനയില്‍ നിന്നും പടര്‍ന്ന് ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മഹാവ്യധി ഇതിന്റെ പകര്‍ച്ചയുടെ മുഖ്യ ഘടകം വഹിച്ചിരിക്കുന്നത് നമ്മള്‍ മനുഷ്യര് തന്നെയാണ്. ഇതില്‍ നിന്നും നമുക്ക് രക്ഷ നേടാം. അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങള്‍ വ്യക്തിപരമായ ശുചിത്വം, അതോടൊപ്പം സാമൂഹ്യമായുള്ള അകല്‍ച്ച ചില കാര്യങ്ങളില്‍ ചെയ്യേണ്ടി വരും. ഏറ്റവും വലിയ കാര്യം ഹാന്‍ഡ് സാനിറ്റൈസേഷന്‍ ആണ്. എപ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ കഴുകണം അതോടൊപ്പം തന്നെ വലിയ ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. ഒരുപാട് കൂട്ടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക.”

”ഇത് നമ്മള്‍ ചെയ്യുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഈ സമൂഹത്തിനും കൂടി വേണ്ടിയാണ്. ഏവര്‍ക്കും സാമൂഹിക പ്രതിബന്ധത വേണം. കൊറോണ എന്ന മഹാമാരിയെ അകറ്റി നിര്‍ത്താം. കേരളം എന്നും ഒരു മാതൃകയാണ് ലോകത്തിന്. ഏതെല്ലാം മഹാമാരികളെയാണ് നാം അകറ്റി നിര്‍ത്തിയിട്ടുള്ളത്. ഈ വിഷയത്തില്‍ ജാതി, മത, വര്‍ഗീയത, കക്ഷി രാഷ്ട്രീയഭേദമന്യേ നാമെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. രോഗികളെ അകറ്റി നിര്‍ത്തുകയല്ല, ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയാണ്. എപ്പോഴും മറ്റുള്ളവര്‍ക്ക് ഈ കൊറോണയെ നിയന്ത്രിക്കുന്നതില്‍ മാതൃകയാവട്ടെ. ഈ ഒരു ചങ്ങല പൊട്ടിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും കൂടി ഒത്തുചേരാം” എന്ന് എം.എ നിഷാദ് പറഞ്ഞു.

M A NISHAD

Noora T Noora T :