മലയാളത്തിലെ ആദ്യ ഇരുനൂറു കോടി ചിത്രമെന്ന നേട്ടവുമായി ലൂസിഫര്‍. സ്ഥിതീകരണവുമായി ആശിര്‍വാദ് സിനിമാസ്.

മലയാളം ബോക്സ് ഓഫീസിൽ ലാലേട്ടന്‍ സിനിമകള്‍ എത്രത്തോളം  ചലനങ്ങള്‍ സൃഷ്ട്ടിക്കുന്നു എന്നത് വളരെയേറെ ചർച്ച ചെയ്യേണ്ട വിഷയമാണ്. മലയാളത്തില്‍ അമ്പതു കോടി ക്ലബില്‍ കയറിയ ആദ്യ ചിത്രം ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത ദ്രിശ്യമായിരുന്നു. പിന്നീട് പല ചിത്രങ്ങളും അന്‍പതും നൂറും കോടി ക്ലബും ഒക്കെ കടന്ന്‌ പല ചരിത്ര നേട്ടങ്ങളും സൃഷ്ടിച്ചത് മോഹന്‍ലാലെന്ന ഈ നടന്റെ ചിത്രങ്ങളിലൂടെ ആയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രിത്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ഇപ്പോളും പ്രദര്‍ശനം തുടരുകയാണ്. ഇന്നിതാ ലൂസിഫറും അത് പോലൊരു ചരിത നേട്ടത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുകയാണ്.  മലയാളത്തിലെ ആദ്യത്തെ ഇരുനൂറ്  കോടി ക്ലബ്ബില്‍ കയറി ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ് ചിത്രം.


മോഹന്‍ലാലിനെ കൂടാതെ വിവേക് ഒബറോയ്, മഞ്ചു വാരിയര്‍, ടോവിനോ തോമസ്‌, കലാഭവന്‍ ഷാജോണ്‍, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മാര്‍ച്ച്‌ ഇരുപത്തിയെട്ടിനു ആണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത ദിനം മുതല്‍ ഹൌസ് ഫുള്‍ ഷോ തുടരുന്ന സിനിമക്ക് വന്‍ സ്വീകരണമാണ് ലോകമെമ്പാടും ലഭിച്ചത്.  ലൂസിഫറിലൂടെ താന്‍ നല്ലൊരു ഡയറക്ടര്‍ കൂടിയാണെന്ന് പ്രിത്വിരാജ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കിടയില്‍ സിനിമയില്‍ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ നന്നായി ഉപയോഗിച്ച മറ്റൊരു സംവിധായകനും കഴിഞ്ഞിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

മലയാള സിനിമയില്‍ ഇതു വരെ കാണാത്ത തരത്തിൽ ഉള്ള ഒരു ദൃശ്യാവിഷ്ക്കാരം നമുക്ക് പ്രിത്വി ലൂസിഫര്‍ എന്ന സിനിമയിലൂടെ സമ്മാനിക്കുകയാണ് ഉണ്ടായത്. ഇന്നിതാ മലയാളത്തിലെ ആദ്യത്തെ ഇരുനൂറ് കോടി കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതി ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. മുരളി ഗോപി, പ്രിത്വിരാജ് ഫാന്‍ ബോയ്‌സ് കോമ്പിനേഷനില്‍ തങ്ങളുടെ ആരാധ്യ പുരുഷനെ വെള്ളിത്തിരയിലേക്ക് ആനയിച്ചപ്പോള്‍ നമ്മളെന്നും തിരികെ ലഭിക്കണം എന്നാഗ്രഹിച്ചിരുന്ന ആ പഴയ ലാലേട്ടനെ ആയിരുന്നു കാണാന്‍ സാധിച്ചത്.

മലയാളം കണ്ട ഏറ്റവും വലിയ താരത്തിനെ താരമൂല്യം ലവലേശം കുറയാതെ എന്നാല്‍ അദ്ദേഹത്തിലെ നടനെ അങ്ങേയറ്റം ഉപയോഗിച്ചു കൊണ്ടുള്ള ഒരു മാസ്സ് – ക്ലാസ്സ് കോമ്പിനേഷന്‍ ആണ് ലൂസിഫര്‍.

Lusifer in 200 crore club….

Noora T Noora T :