സിനിമ പ്രഖ്യാപിച്ച മുതലേ മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’ മലയാളികളുടെ ബോൾഡ് ആൻഡ് ആറ്റിട്യൂട് നടൻ പ്രത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫർ’.
മുരളീ ഗോപിയുടെ തിരക്കഥയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ വച്ചാണ് സിനിമ ഒരുങ്ങുന്നത്. യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ ഒരുക്കുന്ന ചിത്രം ഒട്ടും മോശമാവില്ലെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
ചിത്രത്തിലെ മറ്റുതാരങ്ങൾ ആരൊക്കെയെന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ലെങ്കിലും ഒരുപാട് ഊഹാപോഹങ്ങൾ കാസ്റ്റിംഗിനെ ചുറ്റിപറ്റി പ്രചരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി കിട്ടിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാലിനൊപ്പം സിനിമയിൽ മഞ്ജു വാരിയരും, ടോവിനോയും, ഇന്ദ്രജിത്തും ഉണ്ടാകുമെന്നാണ്.
അത്ഭുതം എന്തെന്നാൽ മഞ്ജു വാരിയർ മോഹൻലാലിൻറെ നായികയായല്ല പകരം മഞ്ജുവും ഇന്ദ്രജിത്തും ചിത്രത്തിലെത്തുന്നത് വില്ലൻ വേഷത്തിലാണെന്നതാണെന്നാണ്. ടോവീനോ മോഹൻലാലിൻറെ അനിയൻ ആയാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.