ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നായികയായിരുന്നു ലിസി. ഇന്ന് സിനിമയിൽ ഇല്ലെങ്കിലും ലിസിയ്ക്ക് ആരാധകര്‍ ഏറെയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് സംവിധായകന് പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹം നടക്കുന്നത്.
എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടുപോയില്ല. 2016 ൽ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സജീവമാണ് ലിസി.
സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ നടി ലിസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ലിസിയുടെ തുടക്കം ബാലചന്ദ്ര മേനോൻ സിനിമകളിലൂടെയായിരുന്നു. അതിനാൽ തന്നെ, നമ്മൾ കൊണ്ടുവന്ന നായിക എന്ന രീതിയിൽ പിന്നീട് ആളുകൾ അത് പറഞ്ഞ് നടക്കുന്നതിനോട് ഒരു തരത്തിലും യോജിക്കുന്ന ആളല്ല ഞാൻ.

‘അതൊരു നിമിത്തവും നിയോഗവുമാണ്. ഞാൻ, “ഇത്തിരി നേരം ഒത്തിരി കാര്യം” സിനിമ എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ലിസിയെ പരിചയപ്പെടുന്നത്. അന്ന് ലിസി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് ആയിട്ടേയുള്ളു.
അന്ന് എന്റെ പെങ്ങളുടെ വേഷം ചെയ്യാൻ പെൺകുട്ടി തിരയുമ്പോൾ എനിക്ക് ഒരു നിർബന്ധമുണ്ടായിരുന്നു അൽപം ഫെയർ സ്കിൻ ഉള്ള കുട്ടിയായിരിക്കണമെന്ന്. അങ്ങനെയാണ് ലിസിയെ കാണുന്നത്. പക്ഷെ ഞാൻ പ്രതീക്ഷിച്ച മുഖമായിരുന്നില്ല ലിസിക്ക്.
‘കേരള തനിമയുള്ള മുഖവും ആയിരുന്നില്ല. മലയാളി അല്ലാത്ത നായികയായും ലിസിയെ അഭിനയിപ്പിക്കാൻ പറ്റും. അങ്ങനെയാണ് ലിസിയെ തെരഞ്ഞെടുത്തത്. അന്ന് ലിസിയുടെ ഏറ്റവും വലിയ പ്രശ്നം നടത്തത്തിലായിരുന്നു. പലവട്ടം കണ്ടപ്പോൾ ലിസിയുടെ നടത്തത്തിലെ പ്രശ്നം എനിക്ക് മനസിലായി.’
ലിസി ഡാൻസ് ചെയ്യുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കമൽ ഹാസനൊപ്പം നൃത്തം ചെയ്യുന്ന ലിസിയെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ലിസിയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു’ ബാലചന്ദ്ര മേനോൻ പറഞ്ഞു.

about lissy priyadarshan