‘ഇക്കാ കുറച്ച്‌ തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ’യെന്ന് ലിജോ; പറഞ്ഞ് തീരും മുൻപ് ഞാനൊരു സാധനം ഇട്ട് കൊടുത്തു

‘ഇക്കാ കുറച്ച്‌ തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ’യെന്ന് ലിജോ പറഞ്ഞ് തീരും മുൻപ് ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തുവെന്ന് ജാഫർ ഇടുക്കി. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ചുരുളിയിലെ തെറിയെക്കുറിച്ച്‌ തുറന്ന് പറയുന്നത് .

ലിജോ ചോദിച്ചു, ‘ഇക്കാ കുറച്ച്‌ തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?’, നമ്മള്‍ ഈ നാട്ടുമ്ബുറത്തൊക്കെ കളിച്ച്‌ വളര്‍ന്നതല്ലേ. പുളളി എന്നോട് ചോദിച്ച്‌ നാക്ക് വായിലേക്കിട്ടില്ല. ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു. പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു. ഒരാള്‍ ചെയ്യുമെന്ന് തോന്നിയാല്‍ അയാളെക്കൊണ്ട് പരമാവധി ചെയ്യിപ്പിച്ച്‌ എടുക്കാന്‍ കഴിവുളള സംവിധായകനാണ് ലിജോ.

വേറൊന്നും വേണ്ടെന്നെ. പുളളി കാണിച്ച്‌ തരുന്നത് അതേപടി അങ്ങ് ചെയ്താല്‍ മതി. സംഗതി കറക്ടായിരിക്കും. മിടുക്കന്‍മാരായ വലിയ ഒരു സംഘമാണ് ലിജോയ്ക്ക് ഒപ്പമുളളത്. ക്യാമറാമാന്‍ ഗിരീഷിനെ പോലുളളവര്‍ അവരെല്ലാം നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു

19 ദിവസം കൊണ്ടാണ് ത്രില്ലര്‍ വിഭാ​ഗത്തിലുളള ചുരുളി ലിജോ ജോസ് പെല്ലിശേരി ഷൂട്ട് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവരാണ് നിര്‍മാണം

Noora T Noora T :