അജുവിന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം; ഒടുവിൽ ട്വിസ്റ്റ്

ആദ്യരാത്രി’ എന്ന സിനിമയിലെ ശയനപ്രദക്ഷിണം നടത്തിയപ്പോൾ തനിയ്ക്ക് സംഭവിച്ച അമളി പറ്റിയതിനെ കുറിച്ച് നടന്‍ അജു വര്‍ഗീസ്. ”എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. എന്നാൽ ആ വീഡിയോയിൽ ഒരു ട്വിസ്റ്റു കൂടിയുണ്ട്

ഈ ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ആദ്യരാത്രിയുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്ന് സൂചിപ്പിക്കുന്ന രസകരമായ കാര്യമാണ് വീഡിയോയില്‍ കാണാനാവുക. ആക്ഷന്‍ പറയുന്നതും അജു ശയനപ്രദക്ഷിണം ആരംഭിച്ചു. എന്നാല്‍ അധികം ഉരുളുന്നതിന് മുമ്പേ ട്വിസ്റ്റ് വരുന്നു.
അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ട് അഴിഞ്ഞു പോയത്. കൂടെയുള്ളയാള്‍ സമയോചിതമായി ഇടപ്പെട്ടതിനാല്‍ ആ രംഗത്തിന്റെ ക്ലൈമാക്‌സ് മറ്റൊന്ന് ആവാതിരിക്കാന്‍ സാധിച്ചു. വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

Noora T Noora T :