ജീവിതത്തില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലാത്ത സമയത്താണ് ജാന്‍സി എത്തുന്നത്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധയിലാണ് സിനിമാ സീരിയല്‍ മേഖല. ഈ സാഹചര്യത്തിൽ ഹിറ്റ് പരമ്പരകൾ പുനപ്രക്ഷേപണം ചെയ്യുകയാണ് ചാനലുകൾ
അത്തരത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് നടി ലെന നായികയായി എത്തിയ ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്ബര.

പതിനഞ്ചു വര്ഷം മുന്പ് കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക ജാന്സിയായി ലെന വേഷമിട്ട പരമ്ബരയാണ് ഓമനത്തിങ്കള്‍ പക്ഷി. ജോയ്സിയുടെ മികച്ച രചനയിലുള്ള സീരിയലായിരുന്നു. ജീവിതത്തില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലാത്ത സമയത്താണ് ജാന്‍സി തന്റെയടുത്തേക്ക് വന്നതെന്നു നടി ലെന പറയുന്നു.

ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, ആ സമയത്ത് മികച്ച ഒരു നടിയായി മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ജാന്‍സിയുടെ വേഷം തന്റെ കരിയര്‍ മാറ്റിയെന്നും ലെന പറയുന്നു. ഇന്നും പലരും ജാന്സിയല്ലേ എന്ന് ചോദിക്കുന്നത് തന്റെ വിജയമാണെന്നും താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

Noora T Noora T :