കലാകാരന്‍മാര്‍ക്കായി 45 ലക്ഷം രൂപ നീക്കിവെച്ച് നടന്‍ അക്ഷയ്കുമാര്‍!

ലോക്ഡൗണില്‍ വരുമാനം നിലച്ച സിനിമാ-സീരിയല്‍ കലാകാരന്‍മാര്‍ക്കായി 45 ലക്ഷം രൂപ നീക്കിവെച്ച് നടന്‍ അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ കലാകാരന്‍മാരുടെ അസോസിയേഷനാണ് നടന്‍ തുക കൈമാറിയത്.

ഷൂട്ടിങ് പരക്കെ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ തൊഴിലും മാസവരുമാനവും നിലച്ച് സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടന്‍ അയൂബ് ഖാന്‍ ജാവേദ് ജാഫേരിയെയും സാജിദ് നടിയാട്‌വാലിയെയും വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് നടന്‍ അക്ഷയ്കുമാറിനെയും സമീപിച്ചിരുന്നു. അദ്ദേഹം ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു.

about akshai kumar

Vyshnavi Raj Raj :