വാല്‍സല്യത്തിലെ മമ്മൂട്ടിയെ അനുകരിച്ച് എത്ര പേര്‍ കൃഷിക്കാരായി?അതുകൊണ്ട് ആ ധാരണ തെറ്റാണ്!

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ലക്ഷ്മി പ്രിയ.ഇടയ്ക്ക് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി തന്റെ സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ നിലപാടുകൾ വ്യക്തമായി പറയാറുണ്ട്.ഇപ്പോളിതാ സിനിമാ സീരിയൽ രംഗത്ത് സ്ത്രീ പുരുഷ വേർതിരിവ് ഇല്ലന്നും സിനിമ കണ്ടതു കൊണ്ടു മാത്രം വഴി തെറ്റുന്ന ഒരു സമൂഹം ഇവടെ ഉണ്ടന്ന് തോന്നുന്നില്ലെന്നും തുറന്നു പറയുകയാണ് ലക്ഷ്മി പ്രീയ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘സിനിമയും സീരിയലും ശരിക്കും സ്ത്രീവിരുദ്ധമാണെന്ന് തോന്നിയിട്ടില്ല. സിനിമ കണ്ടതു കൊണ്ടു മാത്രം വഴി തെറ്റുന്ന ഒരു സമൂഹമുണ്ട് എന്നും തോന്നുന്നില്ല. അങ്ങനെയെങ്കില്‍ നല്ല കഥാസാരം ഉള്ള എത്രയോ ചിത്രങ്ങള്‍ വന്നിട്ടുണ്ട്? എന്നിട്ട് ആ സിനിമകള്‍ കണ്ട എത്ര പേര്‍ നന്നായി? വാല്‍സല്യത്തിലെ മമ്മൂട്ടിയെ അനുകരിച്ച് എത്ര പേര്‍ കൃഷിക്കാരായി? അപ്പോള്‍പ്പിന്നെ സിനിമ കണ്ടതു കൊണ്ട് സമൂഹം സ്ത്രീവിരുദ്ധമായി എന്ന് എങ്ങനെ പറയാന്‍ ആകും? നെഗറ്റീവ് മാത്രമല്ലല്ലോ. പോസിറ്റീവും അനുകരിക്കേണ്ടതല്ലേ.’

‘മാറേണ്ടത് ഇവിടുത്തെ നിയമവും നീതിയുമാണ്. പെണ്ണിനെ തൊട്ടാല്‍ കൈ വെട്ടുന്ന, തല വെട്ടുന്ന നിയമം വന്നാല്‍ അന്ന് അവസാനിക്കുന്നതേ ഉള്ളൂ ഈ സ്ത്രീവിരുദ്ധത. പിന്നെ ചില സീരിയലുകളെങ്കിലും പുരുഷവിരുദ്ധമെന്നു തോന്നാറുണ്ട്. പുരുഷന്‍ നോക്കുകുത്തിയാകുന്ന, സ്ത്രീകള്‍ മാത്രം ഭരിക്കുന്ന കുറേ കഥകള്‍. അവയൊക്കെയും കഥകള്‍ ആണ്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ലക്ഷ്മി പ്രിയ പറഞ്ഞു.

lekshmi priya talks about serial cinema

Vyshnavi Raj Raj :