ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍, ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനാകും!

ബോളിവുഡിൽ ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന നടനാണ് കാര്‍ത്തിക് ആര്യൻ.ഒരു സിനിമാ ഡയലോഗിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം വൈറലായിക്കൊണ്ടിരിക്കുകയാണ്. കാർത്തി നായകനായ ‘പതി പത്നി ഔര്‍ വോ’ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിലെ ഒരു ഡയലോഗാണ് ഇപ്പോൾ വിവാദങ്ങൾ ഉയർത്തിയിരിക്കുന്നത്.

കാര്‍ത്തിക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്നതാണ് ഡയലോഗ്. ഭാര്യയോട് സെക്സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍ ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനാകും.’ ഇതാണ് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. തമാശയാക്കേണ്ടതാണോ ബലാത്സംഗം എന്നാണ് വിമര്‍ശകരുടെ ചോദ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇത്രയധികം ചോദ്യം ചെയ്യുന്ന കാലഘട്ടത്തില്‍ അനാവശ്യമായ തമാശകള്‍ സമൂഹത്തെ പിന്നോട്ടടിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് വിമര്‍ശം.

1978 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഒരു ചിത്രത്തിന്റെ റീ മേക്കാണ് ജുനോ ചോപ്ര സംവിധാനം ചെയ്യുന്ന പതി പത്നി ഔര്‍ വോ. വിവാഹവും വിവാഹേതര ബന്ധങ്ങളും പ്രമേയാക്കിയ ചിത്രത്തിൽ കാർത്തികിന്റെ കഥാപാത്രമായ ചിന്റു പറയുന്ന ഡയലോഗാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്.

kartik aaryan’s dialogue got viral

Vyshnavi Raj Raj :