നായികയെ മാറ്റണമെന്ന് മമ്മൂട്ടി; പറ്റില്ലെന്ന് ലാൽജോസ് !! സെറ്റിൽ നിന്നും ലാൽജോസ് ഇറങ്ങിപ്പോയി..!! ഒടുവിൽ ആ സിനിമക്ക് സംഭവിച്ചത്….

നായികയെ മാറ്റണമെന്ന് മമ്മൂട്ടി; പറ്റില്ലെന്ന് ലാൽജോസ് !! സെറ്റിൽ നിന്നും ലാൽജോസ് ഇറങ്ങിപ്പോയി..!! ഒടുവിൽ ആ സിനിമക്ക് സംഭവിച്ചത്….

പുതുമകളുള്ള നിരവധി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. പുതുമകൾ കൊണ്ടുവരുമ്പോൾ തന്നെയും ഹിറ്റുകളും സൃഷ്ടിക്കാൻ ലാൽജോസിന് കഴിഞിട്ടുണ്ട്. സംവിധായകൻ കമലിന്റെ അസിസ്‌റ്റന്റായായിരുന്നു ലാൽ ജോസിന്റെ സിനിമയിലെ തുടക്കം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘ഒരു മറവത്തൂർ കനവ്’. ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. ദിവ്യ ഉണ്ണി, മോഹിനി എന്നിവരായിരുന്നു സിനിമയിലെ നായികമാർ.

എന്നാൽ മമ്മൂട്ടിയ്‌ക്ക് നായിക ദിവ്യ ഉണ്ണിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം, തന്റെ മകളുടെ കൂടെ പഠിച്ച കുട്ടി തന്റെ നായികയായി അഭിനയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. ബാലതാരമായി സിനിമയിലെ എത്തിയ ഒരു നടിയുടെ നായകനായി അഭിനയിക്കുന്നതിനും അദ്ദേഹത്തിന് താൽപ്പര്യമില്ലായിരുന്നു. ദിവ്യാ ഉണ്ണിക്ക് പകരം മറ്റൊരു നായികയെ തീരുമാനിക്കാൻ മമ്മൂട്ടി പറഞ്ഞെങ്കിലും ലാൽ ജോസ് അതിന് സമ്മതിച്ചില്ല. നായകനുമായി അടുത്തിടപഴകുന്ന രംഗങ്ങളും റൊമാൻസും ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ അങ്ങനെ ഒരു നായികാ ആയാലും കുഴപ്പമില്ലെന്നായിരുന്നു ലാൽജോസിന്റെ തീരുമാനം.


സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജു വാര്യർ ചിത്രത്തില്‍ നിന്നും ചില പ്രശ്‌നങ്ങൾ കാരണം പിന്മാറിയപ്പോൾ ഡേറ്റ് കൊടുത്ത നായികയായിരുന്നു ദിവ്യാ ഉണ്ണി. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതിനായി മറ്റേതൊക്കെയോ ചിത്രങ്ങള്‍ മാറ്റി വെച്ചാണ് താരമെത്തിയതെന്നും ഇനി എന്ത് കാരണം പറഞ്ഞ് ഒഴിവാക്കുമെന്നും അന്ന് ലാൽ ജോസ് മമ്മൂട്ടിയോട് ചോദിച്ചിരുന്നു.

താനാണ് ഈ സിനിമ ചെയ്യുന്നതെങ്കില്‍ നായികയായി ദിവ്യ ഉണ്ണി മതിയെന്നും പറഞ്ഞ് നിര്‍മ്മാതാവിനും മമ്മൂട്ടിക്കും മുന്നില്‍ നിന്ന് ലാൽ ജോസ് ഇറങ്ങിപ്പോവുക വരെ ചെയ്‌തിരുന്നു. ശേഷം ആ സിനിമയി ദിവ്യാ ഉണ്ണി തന്നെ അഭിനയിക്കുകയും ചെയ്‌തു. പടം സൂപ്പർഹിറ്റായി മാറുകയും ചെയ്‌തു.

Laljose – Mammootty fight during the film shoot

Abhishek G S :