നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി മലയാള സിനിമയലെ സൂപ്പർ സംവിധായകനായി മാറിയ വ്യക്തമായിണ് ലാൽജോസ്. സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ ലാൽജോസ് സിനിമയിൽ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന സിനിമ ചെയ്യും മുൻപേ ലാൽജോസ് എന്ന സംവിധായകൻ വലിയ രീതിയിൽ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹം ഒരു പരിപാടിയിൽ സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഈ ചിത്രത്തിൽ താൻ ആദ്യം നായകനായി കണ്ടത് മമ്മൂട്ടി ആയിരുന്നില്ല, ജയറാമിനെ ആയിരുന്നു എന്നാണ് ലാൽജോസ് ഇപ്പോൾ പറയുന്നത്. എന്റെ സ്വപ്‌നമായിരുന്ന ആ സിനിമയിൽ ഞാൻ നായകന്മാരായി ആദ്യം കണ്ടിരുന്നത് ജയറാം മുരളിയേട്ടൻ എന്നിവരെയായിരുന്നു. മിൽറ്ററിയിൽ നിന്നും റിട്ടയർഡ് ചെയ്ത സൈനികനും ഭാര്യയും മലയോരത്ത് കൃഷി ചെയ്യാൻ വരുന്നു.
ശോഭനയെയായിരുന്നു മുരളിയേട്ടന്റെ ഭാര്യയായി പ്ലാൻ ചെയ്തിരുന്നത്. ആ സമയത്ത് അദേഹത്തിന് അപകടം പറ്റുന്നു. ഇതോടെ നാട്ടിൽ അത്യാവശ്യം ഗുണ്ടായിസവും രാഷ്ട്രീയനും കളിച്ച് നടക്കുന്ന അനിയൻ വരികയാണ്. ആ അനിയൻ ജയറാമേട്ടനായിരുന്നു. ശേഷം അദ്ദേഹം അടുത്ത വീട്ടിലെ കുട്ടിയുമായി പ്രണയത്തിൽ ആകുന്നു, ആ കുട്ടി എന്റെ മനസിൽ മഞ്ജു വാര്യർ ആയിരുന്നു, അങ്ങനെഞാൻ പ്ലാൻ ചെയ്തിരുന്നു.
ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് ശ്രീനിവാസൻ ആയിരുന്നു. അദ്ദേഹം അതിൽ ഒരു ശ്രദ്ദേയ കഥാപാത്രം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ഈ സിനിമയുടെ കഥ ജയറാമേട്ടനോട് ഞാൻ തന്നെ പറയാൻ ശ്രീനിയേട്ടൻ എന്നോട് പറഞ്ഞു, ആ സമയത്ത് ജയറാമേട്ടൻ നല്ല തിരക്കുള്ള നടനാണ്. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ നല്ല പരിചയമാണ്. ആയതിനാൽ ആ കഥ പറയാൻ വേണ്ടി കുറെ നടന്നു.
ശേഷം മദ്രാസിൽ പോയി കഥ പറയാൻ ഒരു ഡേറ്റ് കിട്ടി. അങ്ങനെ അവിടെ ചെന്ന് അദ്ദേഹത്തോട് കഥ പറയാൻ തുടങ്ങുമ്പോൾ പെട്ടെന്ന് ജയറാമേട്ടൻ എന്നോട് പറഞ്ഞു. നിനക്ക് കഥ പറഞ്ഞ് പരിചയമില്ലല്ലോ. നീ പറയുന്ന വിധം കൊണ്ട് എനിക്ക് ഇഷ്ടമായില്ലെങ്കിൽ അത് അവിടെ മനസിൽ കിടക്കും. അതിനാൽ ശ്രീനി വരട്ടെ എന്നിട്ട് ശ്രീനി എന്നോട് കഥ പറയട്ടെ എന്ന്.
സത്യത്തിൽ, ജയറാമേട്ടൻ അത് നല്ല ഉദ്ദേശത്തോടെ, തന്നെ പറഞ്ഞതാണ്, പക്ഷെ എനിക്കത് കേട്ടപ്പോൾ ശെരിക്കും നല്ല വിഷമമായി, അതോടെ എന്റെ ആത്മവിശ്വാസം പോയി. ഞാൻ ഒരു കഥ പറഞ്ഞാൽ ഇഷ്ടപ്പെടുമോ എന്ന് സംശയമുള്ള, ഞാനൊരു കഥ ഇഫക്ടീവായി പറയുമോ എന്ന് പോലും സംശയം വച്ച് ഞാൻ എങ്ങനെ ഡയറക്ട് ചെയ്യുമെന്നത് എന്നിൽ ആശങ്കയുണ്ടാക്കി.
അതൊരു കോംപ്ലക്‌സോ എന്റെ ഈഗോ ഹർട്ട് ആയതോ ആകാം. എന്തായാലും അന്ന് അവിടെ നിന്നും ഇറങ്ങുമ്പോൾ ജയറാമേട്ടനെ നായകനാക്കി ഈ സിനിമ ചെയ്യില്ല എന്ന് താൻ തീരുമാനിച്ചു എന്നും ലാൽജോസ് പറയുന്നു. മമ്മൂട്ടി നായകനായി എത്തിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ഞാൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ നായകൻ ആക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
അതുപോലെ പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയിൽ താനും തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസിൽ വൈരാഗ്യമായി സൂക്ഷിച്ചേനെ. പക്ഷേ മമ്മൂട്ടി ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളിൽ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്നാണ് ലാൽജോസ് പറയുന്നത്.
അതുപോലെ നായികയായി എത്താമെന്ന് ആദ്യം സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് എന്ന് മഞ്ജു ചില കാരണങ്ങളാൽ ആ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആ സമയത്ത് എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യ ഉണ്ണിയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോൾ സ്വീകരിച്ചു എന്നും ലാൽജോസ് പറഞ്ഞിരുന്നു.