നീ അവസാനമായി വരച്ചത് എന്നെയാണ് എന്നറിഞ്ഞപ്പോള്‍ ഉള്ളു വിറച്ചുപോയി ; ലാല്‍ജോസ് പറയുന്നു!

മലയാളത്തിലെ തന്നെ ഏറെ പ്രശസ്ത പോസ്റ്റര്‍ ഡിസൈനിംഗ് ടീമാണ് ഓള്‍ഡ് മങ്ക്. ഇതിലെ സീനിയർ ഡിസൈനറായ ആര്‍ മഹേഷ് ഈയിടെ മരണപ്പെട്ടരുന്നു.എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ലാൽ ജോസിന്റെ ഫേസ്ബുക് കുറിപ്പ് ഇപ്പോൾ ആളുകളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നിര്യാണത്തില്‍ ദുഖം പങ്കുവെച്ചാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. മഹേഷ് അവസാനമായി വരച്ചത് തന്റെ ഛായാചിത്രമാണെന്ന് അറിഞ്ഞപ്പോള്‍ ഉള്ളു വിറച്ചുവെന്ന് ലാല്‍ജോസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം..

പ്രിയ മഹേഷ്,

ഞാന്‍ നിന്നെ കണ്ടിട്ടില്ല. എന്നാല്‍ അകാലത്തില്‍ തേടിയെത്തിയ മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായ ചിത്രമായിരുന്നുവെന്ന് ഓള്‍ഡ് മോങ്കിലെ സിബി കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉളളു വിറച്ചു. കര്‍മ്മബന്ധങ്ങളുടെ ഉള്‍ക്കനമുളള ഏത് നൂലാണ് നിന്നേയും എന്നേയും ഇങ്ങനെ വരിഞ്ഞിട്ടത്.

നാല്‍പ്പത്തിയൊന്ന് എന്ന എന്റെ പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ഈ ചിത്രം വരച്ചത്. ഇരുപത്തിയഞ്ചാം സിനിമ എന്ന മട്ടില്‍ ഒരു പോസ്റ്റര്‍, അതായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതില്‍ എന്റെ ചിത്രം പ്രതീക്ഷിച്ചിരുന്നില്ല. മരണം സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പ് മഹേഷ് എന്ന അനുഗ്രഹീത കലാകാരന്‍ വരച്ചിട്ട ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യാതിരിക്കാനാവുന്നില്ല. മഹേഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മഹേഷിന്റെ അകാല വിയോഗം. തിരുവനന്തപുരം നേമം സ്വദേശിയാണ് മഹേഷ് ഓള്‍ഡ് മങ്ക്‌സിനോടൊപ്പം ചേര്‍ന്ന് ഒട്ടേറെ മികച്ച പോസ്റ്ററുകളാണ് മലയാളത്തില്‍ അവതരിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് അടക്കം മിക്ക ചിത്രങ്ങളുടെയും പോസ്റ്റര്‍ ഓള്‍ഡ് മങ്കാണ് ചെയ്തത്.

lal jose’s facebook post about film designer mahesh

Sruthi S :