ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു; പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ…

മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തിയ ആ സീസണിലെ തേർഡ് റണ്ണറപ്പായിരുന്നു. സീസൺ ഫോറിൽ മാറ്റുരച്ച മത്സരാർത്ഥികളിൽ ലക്ഷ്മിപ്രിയയാണ് ഏറ്റവും കൂടുതൽ വൈറൽ കണ്ടന്റുകൾ സൃഷ്ടിച്ചൊരാൾ. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മടി കൂടാതെ പറഞ്ഞതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനവും ട്രോളുകളും നടിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.

എഴുത്തുകാരി കൂടിയായ ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സമകാലിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വിവാദങ്ങളിലേയ്ക്ക് എത്താറുള്ളതും. ഇപ്പോഴിതാ ലക്ഷ്മിപ്രിയ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ചർച്ചയാകുന്നത്. താനും ഭർത്താവ് ജയേഷും വേർപിരിയുന്നുവെന്ന് അറിയിച്ച് ലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന തരത്തിലുള്ള കുറിപ്പിന്റെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്.

തെറ്റുകളും കുറ്റങ്ങളും തന്റേതാണെന്നും ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു വൈറൽ കുറിപ്പിൽ എഴുതിയിരുന്നത്. ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.

പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്.

ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ, ഇതൊക്കെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

എന്നാൽ വളരെപ്പെട്ടെന്ന് തന്നെ കുറിപ്പ് സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അപ്രത്യക്ഷമായി. പിന്നീട് അതേ കുറിച്ച് ഒരു പ്രതികരണവും ലക്ഷ്മി പ്രിയ നടത്തിയിരുന്നില്ല. അതിനാൽ തന്നെ ലക്ഷ്മിപ്രിയ-ജയേഷ് ദാമ്പത്യമാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോഴത്തെ ചർച്ച വിഷയം. അതേസമയം ബിഗ് ബോസ് ഷോ ഒരു മാൻഡ്രക്കാണോയെന്ന സംശയവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

കാരണം ഷോയിൽ പങ്കെടുത്ത് തിരിച്ച് വന്നശേഷമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് തന്റെ പ്രണയം നഷ്ടമായത്. അതുപോലെ ഷോയിൽ നിന്നും പുറത്ത് വന്നശേഷമാണ് നടി വീണ നായരും ഭർത്താവും വേർപിരിഞ്ഞത്. സീസൺ ആറിൽ മത്സരിച്ച അപ്സരയും ഭർത്താവ് ആൽബിയിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

2005ൽ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തിൽ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിന്റെ ജീവിതത്തിന്റെ ഭാഗമായതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സംഗീത‌ജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭർത്താവ് ജയേഷ്.

അടുത്തിടെ ഷോയിൽ നിന്നുള്ള ചില ഓർമകൾ ലക്ഷ്മി പ്രിയ പങ്കുവെച്ചതും വാർത്തയായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം താൻ ഇപ്പോഴും സൗഹൃദം തുടരുന്നത് റോബിൻ രാധാകൃഷ്ണനുമായി മാത്രമാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു. കോൺ‌ടാക്ടിലുള്ളത് റോബിൻ മാത്രമാണ്. വേറെ ആരുമായും കോൺടാക്ട് വേണ്ടെന്ന് ഞാൻ അന്ന് തന്നെ തീരുമാനിച്ചതാണ്.

സാധാരണ ഞാൻ ഒരു ചെറിയ യാത്ര പോയാൽ പോലും കുറേ സൗഹൃദങ്ങൾ എന്റെ കൂടെ ഉണ്ടാവും. അവരുടെ കോൺടാക്ട് നമ്പർ മേടിച്ച് മെസേജ് ചെയ്യും. പക്ഷെ എന്റെ ഭർത്താവിന് ഇപ്പോഴും അതിശയമുള്ള കാര്യമാണ് എങ്ങനെ നൂറ് ദിവസം നിന്ന സ്ഥലത്ത് നിന്ന് റോബിനെ മാത്രം പിക്ക് ചെയ്ത് ഞാൻ വന്നു എന്നത്. കണ്ടതെല്ലാം പൊയ്മുഖങ്ങളായതായിരിക്കും അതിന് കാരണമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

ബിഗ് ബോസ് ഞാൻ ഒറ്റ എപ്പിസോഡും കണ്ടിട്ടുണ്ടായിരുന്നില്ല. ആര്യ, വീണ എന്നിവരുടെയൊക്കെ ചെറിയ ക്ലിപ്പിംഗുകൾ അല്ലാതെ ഞാൻ ഒറ്റ എപ്പിസോഡും കണ്ടിരുന്നില്ല. ബിഗ് ബോസ് എന്ന ഷോ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് ഷോയിലേക്ക് കടന്ന് വരുന്നത്. സീസൺ വൺ മുതൽ എനിക്ക് കോൾ ഉണ്ട്. ഏഷ്യാനെറ്റാണ് എന്റെ വളർത്തമ്മ. പതിനെട്ട് വയസ് തൊട്ട് എന്നെ കണ്ട് കൊണ്ടിരിക്കുന്നവർ അവിടെയുണ്ട്.

ആദ്യം അകത്ത് കൊണ്ട് പോകുന്നത് കണ്ണ് കെട്ടിയാണ്. കാറിൽ കുറെ റൗണ്ട് ചെയ്യും. കുറേ ദൂരെയാണെന്ന് നമ്മൾ കരുതും. വന്ന സ്ഥലത്താണ് നമ്മളെ ഇറക്കുക. ലാലേട്ടന് അടുത്താണ് പിന്നെ കൊണ്ട് പോകുക. ഞാൻ എൻജോയ് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു. ലാലേട്ടൻ ചിരിച്ചു. ഷോയിൽ പോയ ശേഷം പിന്നീ‌ടങ്ങോട്ട് പൊരിഞ്ഞ യുദ്ധമായിരുന്നു. 20 വർഷമായി സിനിമയിൽ വന്നിട്ട്. അതിന് മുമ്പോ ശേഷമോ ഒന്നും ഒരാളും എന്നോട് ഇങ്ങനെ വഴക്കുണ്ടാക്കിയിട്ടില്ല.

എല്ലാവരും നമ്മളെ ആർട്ടിസ്റ്റായി കാണുന്നു. അതിന്റെ ബഹുമാനവും പരിഗണനയും കിട്ടിയിട്ടുണ്ട്. ബിഗ് ബോസിൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കരച്ചിലും പിഴിച്ചിലുമായി. ഇൻ ഹിയർ വെച്ച് എങ്ങനെ പ്രതികരിക്കണം എന്ന് ഇവരെനിക്ക് പറഞ്ഞ് തരുമെന്ന് ഞാൻ വിചാരിച്ചു. നമ്മളെ ആശ്വസിപ്പിക്കും എന്ന് കരുതി.

ഞാൻ ലക്ഷ്മി പ്രിയയാണ്, ഏഷ്യാനെറ്റിന്റെ അഭിമാനമാണെന്ന് പറഞ്ഞിട്ട് ഇവർക്ക് എന്റെ കാര്യത്തിൽ ഒരു പരിഗണനയില്ലേ എന്നൊക്കെ ചിന്തിച്ചു. അവിടെ നിങ്ങൾ എന്ത് ചെയ്യുന്നോ അതെല്ലാം നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. ടാസ്കല്ലാതെ ബിഗ് ബോസിൽ കയറി പുറത്തിറങ്ങും വരെ സ്ക്രിപ്റ്റും ഒരു മണ്ണാങ്കട്ടയും ഇല്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു.

നേരത്തെ, തന്റെ ജീവിതത്തെ കുറിച്ചും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. പത്താം ക്ലാസിലെ വെക്കേഷൻ സമയത്ത് നാടകത്തിൽ അഭിനയിച്ച് തുടങ്ങിയ ഞാൻ, ഒരുനാടക നടിയായി മാറി. 230രൂപയാണ് എനിക്ക് ദിസവും കിട്ടിയിരുന്നത്. മിക്ക ദിവസങ്ങളിലും രണ്ട് പ്രോഗ്രാമുകൾ ഉണ്ടായിരിക്കും അപ്പോൾ എന്റെ ശമ്പളം എന്ന് പറയുന്നത് 460രൂപയാണ്. 60 രൂപ ഞാൻ എടുത്തിട്ട് ബാക്കി 400 രൂപ എന്റെ കുടുംബത്തിന്റെ കടം തീർക്കാൻ ചിട്ടികൂടുകയും ഒത്തിരികാശായപ്പോൾ അതുകൊണ്ട് എന്റെ പതിനാറാം വയസ്സിൽ കടം വീട്ടിയിട്ടുണ്ട്.

പിന്നീട് സിനിമയിലേക്ക് ഞാൻ വന്നു. മാധുവിനായി നമ്മൾ കാശൊക്കെ ശരിയാക്കി വച്ചിരുന്നു. പക്ഷേ 50 ഓളം ദിവസം എൻഐസിയുവിൽ തന്നെ മാധുവിനെ വച്ചിരിക്കേണ്ടിവന്നു. എന്റെ ട്രീറ്റ്മെന്റ് കൂടി ചേർത്ത് വലിയൊരു തുക ആയി. ആ കാശ് നമ്മുടെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും തിരിച്ചുവന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജയേഷേട്ടന് കാർ അപകടമുണ്ടായി.

ആ സമയത്ത് 60,000രൂപ മാത്രമായിരുന്നു എന്റെ ബാങ്ക് ബാലൻസ്. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന അദ്ദേഹത്തെ ഈ കാശ് കൊണ്ട് എങ്ങനെ തിരിച്ച് കൊണ്ടുവരണമെന്ന് എനിക്കറിയില്ല. പരിചയത്തിലുള്ള എല്ലാവർക്കും എന്റെ അക്കൗണ്ട് നമ്പറും ഡീറ്റേൽസും വച്ച് മെസേജ് ആയച്ചു. എനിക്ക് എന്തെങ്കിലും കാശിന് അത്യാവശ്യം വന്നിട്ടാണോ എന്ന് ചിലർ ചോദിച്ചു.

അപ്പോൾ അറിയാണ്ട് മെസേജ് വന്നതാണെന്ന് പറയുമായിരുന്നു. പലരും നമ്മൾ പറയുന്നത് കള്ളത്തരമാണെന്ന് വിചാരിക്കും. നമുക്കൊരു സെലിബ്രിറ്റി ഇമേജ് ഉള്ളത് കൊണ്ടാണ് അത്. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക. നമ്മുടെ പോക്കറ്റിന്റെ കാര്യം നമുക്ക് മാത്രമെ അറിയാവൂ. കരുതലുള്ളവരായി ജീവിക്കുക എന്നുമാണ് ലക്ഷ്മി പ്രിയ പറഞ്ഞത്.

വളരെ ചുരുക്കം ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ലക്ഷ്‍മി പ്രിയക്ക് സാധിച്ചു. മോഹൻലാൽ നായകനായ ‘നരനാ’യിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മി പ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. നാടക കലാകാരിയായാണ് ലക്ഷ്‍മി പ്രിയ തന്റെ കരിയർ ആരംഭിച്ചത്. ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ ‘ഹിഡുംബി’ എന്ന താരത്തിന്റെ കഥാപാത്രം നാടക മേഖലയിൽ ലക്ഷ്‍മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു.

ശേഷം മിനിസ്ക്രീൻ പരിപാടികളിൽ ലക്ഷ്‍മി തന്റെ സാന്നിധ്യം അറിയിച്ചു. 2005- ൽ ജോഷി – മോഹൻലാൽ ചിത്രമായ ‘നരൻ’എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ സിനിമയിലേയ്ക്കെത്തിയത്. 2010-ൽ സത്യൻ അന്തിക്കാട് ‌- ജയറാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്‍മി പ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്.

വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മി പ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുമുണ്ട്. ‘പളുങ്ക്’ എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെയാണ് ലക്ഷ്‍മിപ്രിയ ബിഗ് ബോസിലേയ്ക്ക് എത്തുന്നത്. വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയയ്ക്ക് നിരവധി സ്ത്രീജനങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.

Vijayasree Vijayasree :