നിങ്ങൾ നിലനിർത്തുന്ന സ്നേഹം വല്ലാത്ത മതിപ്പാണ് ഉണ്ടാക്കുന്നത്… നിങ്ങളെ പോലെ ഒരാളെ ജീവിതത്തിൽ ലഭിച്ച അവരെല്ലാം മഹാഭാഗ്യം ചെയ്തവരാണ്; ലക്ഷ്മിയെ സ്നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ അവതരാകയാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലക്ഷ്മിയ്ക്ക് ഉണ്ട്

കഴിഞ്ഞദിവസമാണ് ലക്ഷ്മി, സ്റ്റാർ മാജിക്ക് താരം അനുകുട്ടിയുമായി ഒരു വീഡിയോ പങ്കിടുന്നത്. അനുവിന്റെ വീട്ടിൽ പോയ ലക്ഷ്മി അനുവിന്റെ അച്ഛനോടും അമ്മയോടും ഇടപെടുന്ന രീതിയെകുറിച്ചാണ് ആരാധകർ വാചാലരാകുന്നത്. വളരെ എളിമയോടും വിനയത്തോടും മാത്രം പെരുമാറുന്ന ലക്ഷ്മിയുടെ ഓരോ ഇടപെടലുകളും ആരാധകർ ശ്രദ്ധിക്കാറുണ്ട്.

അനുവിന്റെ അച്ഛനോടും അമ്മയോടും സ്വന്തം അമ്മയോടും അച്ഛനോടും എന്ന പോലെയാണ് ലക്ഷ്മി ഇടപെടുന്നത്. മകളെക്കുറിച്ച് പറഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകുന്ന ആ അച്ഛനെയും അമ്മയെയും ലക്ഷ്മി ആശ്വസിപ്പിക്കുന്ന രീതിയ്ക്കാണ് ഇപ്പോൾ കൈയ്യടി ലഭിക്കുന്നത്. ഇപ്പോഴിതാ വീഡിയോയ്ക്ക് താഴെ ആരാധകർ പങ്കിട്ട കമന്റുകളും ഏറെ ശ്രദ്ധയമാണ്.

അഞ്ജന വിജയൻ എന്ന ആരാധിക ലക്ഷ്മിക്ക് അയച്ച ഒരു കമന്റാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ലക്ഷ്മി ചേച്ചി നിങ്ങളെ കുറിച്ച് എന്ത് പറയണം എന്നറിയില്ല, കാരണം നിങ്ങളൊരു വളരെ മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്. നിങ്ങളോടൊപ്പം ഉള്ളവരോട് നിങ്ങൾ നിലനിർത്തുന്ന സ്നേഹം വല്ലാത്ത മതിപ്പാണ് ഉണ്ടാക്കുന്നത്. നിങ്ങൾ അവരോട് പെരുമാറുന്ന രീതി അനിർവചനീയമാണ്. നിങ്ങളെ പോലെ ഒരാളെ ജീവിതത്തിൽ ലഭിച്ച അവരെല്ലാം മഹാഭാഗ്യം ചെയ്തവരാണ്- അഞ്ജന കമന്റിൽ കുറിയ്ക്കുന്നു.

തൊട്ട് പിന്നാലെ അഞ്ജനയ്ക്കും നന്ദിയുമായി ലക്ഷ്മി എത്തുകയുണ്ടായി.

ലക്ഷ്മിയുടെ വീഡിയോ വൈറൽ ആയതോടെ നിരവധി ആരാധകർ ആണ് അനുവിനും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്. അനുവിന് ഇനിയും നല്ല അവസരങ്ങൾ വന്നു ചേരട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

Noora T Noora T :