പ്രായം അമ്പത്തിനോട് അടുത്ത്; വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി..

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ് . താരത്തെ കണ്ടാൽ പ്രായം അമ്പത് ആണെന്ന് ഒരിക്കലും പറയില്ല . എന്നാൽ ഇപ്പോൾ ഇതാ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അഭിമുഖത്തിനിടെയാണ് ഈ കാര്യം തുറന്നു പറഞ്ഞത്.

എല്ലാവരെ പോലെയും കല്യാണം കഴിക്കണമെന്ന് അഗ്രം ഉണ്ട് എന്നാൽ വിവാഹം കഴിക്കാ ത്തതിൽ കാരണമുണ്ടെന്നും താരം പറഞ്ഞു. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം.വിവാഹം കഴിക്കുമ്പോൾ രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളാകണം. അങ്ങനെ ഒരാൾ എത്തിയാൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്നും
ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

വിവാഹം കഴിച്ച് വീട്ടമ്മയാവുക , അതിനൊപ്പം ഡാൻസും മുന്നോട്ട് കൊണ്ടുപോവുക. ഇതായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു.

ജീവിതത്തിൽ എന്തൊക്കെയോ നേടണമെന്നുള്ള ആഗ്രഹം എനിയ്ക്ക് ഉണ്ടായിരുന്നു. ആ ഞാൻ പോയി . അതിനിടയിൽ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. വിവാഹവും സമയമാകുമ്പോൾ നടക്കുമെന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്

ഞാൻ തിരക്കിലായിരുന്ന സമയത്ത് ആ തിരക്കുകൾ ഞാൻ ആസ്വാദക്കുകയും ചെയ്തിരുന്നു. വിവാഹം ഓര്ഗാനിക്കായി സംഭവിക്കണം. എന്റെ ജീവിത പങ്കാളി ഇയാളാണെന്ന് എനിയ്ക്ക് തോന്നണമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

Lakshmi Gopalaswami

Noora T Noora T :