അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായി, അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കിടും; ഖുഷ്ബു

ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന താരമായിരുന്നു ഖുഷ്ബു. ഇപ്പോള്‍ രാഷ്ട്രീയത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ ആദ്യനാളുകളെക്കുറിച്ചും തന്റെ അമ്മായിയമ്മയെക്കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം സംസാരിച്ചത്.

പുതിയൊരു കുടുംബത്തിലേയ്ക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യണമെന്നും പറയുകയാണ് താരം. സാഹചര്യം മനസിലാക്കി ജീവിതം മെച്ചപ്പെടുത്താനാണ് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയുന്നത് എന്നും ഖുശ്ബു പറഞ്ഞു.

കാരണം അവര്‍ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് നിങ്ങള്‍ക്ക് തോന്നും. അത് പറയാന്‍ എന്നെങ്കിലും ദേഷ്യം വരുമ്പോള്‍ തോന്നും. എന്നാല്‍ അഡ്ജസ്റ്റമെന്റ് ചെയ്യുന്നത് സാഹചര്യം മനസിലാക്കി ജീവിതം മെച്ചപ്പെടുത്താനാണെന്നും ഖുശ്ബു പറഞ്ഞു.

‘സിനിമാലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിലേയ്ക്ക് വന്നപ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അമ്മായിയമ്മയെ മനസിലാക്കാന്‍ പ്രയാസപ്പെട്ടു. അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായി.

‘ഞാന്‍ അമ്മായിയമ്മയോട് വഴക്കിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. വലിയ വഴക്കുണ്ടായിട്ടുണ്ട്. അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കിടും. ഒരു ദിവസം സംസാരിക്കാതിരിക്കും.

അടുത്ത ദിവസം പോയി സംസാരിക്കും. വല്ലാതെ ജാഡ കാണിച്ചാല്‍, പേര് വിളിച്ച് ദേവയാനി, ഒരുപാട് ജാഡ കാണിക്കരുത് വാടീയെന്ന് പറയും,’ എന്നാണ് ഖുശ്ബു പറഞ്ഞത്.

Vijayasree Vijayasree :