മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി പ്രണയ നായകന്മാർ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടൻ പ്രേഷക മനസ്സിൽ നിന്നും പിന്നിലായിട്ടില്ല. പ്രണയ സിനിമകൾക്ക് ഒപ്പം തന്നെ മറ്റ് ചിത്രങ്ങളും ചെയ്തതോടെ യുവതലമുറയ്‌ക്കൊപ്പം കുടുംബപ്രേഷകരുടെയും ഇഷ്ടതാരമായി മാറി.
ഇപ്പോഴിതാ, ഒടിടി,സാറ്റലൈറ്റ് ബിസിനസുകൾ നടക്കുന്നില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. താരങ്ങളെ ഗസ്റ്റ് റോളിൽ കൊണ്ടുവന്ന ശേഷം നായകന്മാരെന്ന് പറഞ്ഞ് കൂടുതൽ തുക വാങ്ങി ഡിജിറ്റൽ പാർടണർമാരെ മണ്ടന്മാരാക്കിയത് ആരാണ്?
10 കോടിയുടെ പടമെന്ന് പറഞ്ഞ് മൂന്നു കോടിയുടെ ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് അവരെ പറ്റിച്ചത് ആരാണ്? അതെ നിർമാതാക്കൾ തന്നെയാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയത്. അതുകൊണ്ട് നല്ല ക്വാളിറ്റിയുള്ള പടവുമായി ചെന്നാലും അവരത് എടുക്കില്ല എന്നും ചാക്കോച്ചൻ പറയുന്നു.
അതേസമയം തന്റെ പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 30 കോടി തിയേറ്ററിൽ നിന്ന് മാത്രം നേടി. ഒടിടി, സാറ്റലൈറ്റ്, ഓഡിയോ റൈറ്റ്,ഡബ്ബിംഗ് റൈറ്റ് എന്നിവയുടെ കാര്യങ്ങളും ഇവർ പറയുന്നില്ലല്ലോ എന്നും പറഞ്ഞ ചാക്കോച്ചൻ നിർമാതാവിന് ഏതൊക്കെ രീതിയിൽ വരുമാനം വരുന്നതെന്ന് അറിയാത്തവരാണോ സംഘടനക്കാരെന്നും ചോദിച്ചു.
അതേസമയം, സിനിമയിൽ നിന്നും ഒരിടവേളയെടുത്ത ചാക്കോച്ചൻ പിന്നീട് തിരികെ വന്നത് ശക്തമായിട്ടായിരുന്നു. തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയ ചോക്ലേറ്റ് ഹീറോയിൽ നിന്നും ഡാർക്ക് ഷെയ്ഡുള്ള കഥാപാത്രങ്ങളും മറ്റും ചെയ്ത് പുതിയൊരു പാത തന്നെ തുറക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.
എന്നാൽ തന്റെ തിരിച്ചുവരവിൽ അകൽച്ച് അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ അവർ ഇപ്പോൾ തന്നെ സമീപിക്കാറുണ്ടെന്നും താരം പറയുന്നു. അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ തന്നെ ഒരു താരപരിവേഷം ലഭിച്ചിരുന്നു. അതിന് ശേഷം ക്യാമ്പസ് റോളുകൾ വന്നു, ചോക്ലേറ്റ് നായകൻ എന്ന ടാഗ് ലൈൻ കിട്ടുന്നു. പിന്നീട് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ബോറടിക്കുന്നു, സിനിമകൾ പരാജയപ്പെടുന്നു. എനിക്ക് തന്നെ എല്ലാം നഷ്ടമാകുന്നു. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല.
ഞാൻ ഈ മേഖലയിൽ നിൽക്കേണ്ട ആൾ ആണോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയിൽ നിന്നും ഒരു ഇടവേളയെടുക്കുന്നത്. അങ്ങനെ മാറി നിന്നപ്പോൾ തന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് സിനിമയിൽ നിന്നും മാറി നിൽക്കുന്നതെന്ന്. പിന്നീട് തന്റെ ഭാര്യയാണ് താൻ സിനിമയിലേക്ക് വരേണ്ടയാളാണെന്ന് തിരിച്ചറിഞ്ഞതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.
എന്നാൽ തിരിച്ചു വരുമ്പോൾ ഒരു താരം എന്ന എന്നതിലുപരി ഒരു നടൻ എന്ന നിലയിൽ നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങൾക്കും താൻ തയ്യാറായിരുന്നു. ആദ്യം തന്റെ മുടിയിലോ മീശയിലൊ തൊടാൻ താൻ അനുവദിച്ചിരുന്നല്ല. എന്നാൽ രൂപഭാവങ്ങൾക്ക് മാറ്റം വരുത്താൻ തയ്യാറായാണ് തിരിച്ചുവന്നതെന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു.