എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍; സിസഎല്ലില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറിയതില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

കഴിഞ്ഞ ദിവസമായിരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സിന് നല്‍കിയ പിന്തുണ താര സംഘടനയായ ‘അമ്മ’യും മോഹന്‍ലാലും പിന്‍വലിച്ചു എന്ന പുറത്ത് വന്നത്. പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വീഷിയത്തെ കുറിച്ച് സംസാരിക്കുകയാണ് കേരള സ്‌െ്രെടക്കേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ കുഞ്ചാക്കോ ബോബന്‍.

‘എന്താണ് സംഭവിച്ചത്, ആര് എപ്പോള്‍ എന്ത് പറഞ്ഞു എന്ന് എനിക്ക് അറിയില്ല. എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഇതേപറ്റി പറഞ്ഞയാള്‍, അവരാരും എന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടുമില്ല. എന്തെങ്കിലും പറഞ്ഞതായി എന്റെ അറിവില്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുമില്ല.

കേരള സ്‌െ്രെടക്കേഴ്‌സ് എന്ന മാനേജ്‌മെന്റ് ആണ് കേരളത്തിന്റെ ടീമിനെ എടുത്തിരിക്കുന്നത്. രാജ്കുമാര്‍ സേതുപതിയും വേറെ രണ്ടുപേരുമാണ് ഉടമസ്ഥര്‍. ആ സമയത്ത് മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറും കോ ഓണറും ആയിരുന്നു. അറിവ് ശരിയെങ്കില്‍ 2019ല്‍ ‘അമ്മ’യുമായുള്ള ഇവരുടെ കരാര്‍ അവസാനിച്ചു.

അതുകൊണ്ട് തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ മാറി. എന്നാല്‍ ഇപ്പോളും ഇതിന്റെ കോഓണര്‍ ആണ്. 20 ശതമാനം ഓഹരി അദ്ദേഹത്തിന് ഇപ്പോഴും ഉണ്ട്. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയില്‍ വരാന്‍ അദ്ദേഹത്തിന്റെ തിരക്ക് തടസമായി വരാറുണ്ട്. ‘അമ്മ’ എന്ന സംഘടനയുമായുള്ള കാരാര്‍ അവസാനിക്കുകയും ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ മാറുകയും ചെയ്ത സാഹചര്യത്തിലാണ് സി3 യുമായി കരാറില്‍ ആകുന്നത്.

സി3 സിസിഎല്ലിന് മുന്‍പേ രൂപീകരിച്ച ക്ലബ്ബ് ആണ്. കേരള സ്‌െ്രെടക്കേഴ്‌സിന്റെ മാനേജ്‌മെന്റ് വന്ന് കണ്ടപ്പോള്‍, അത് അംഗീകരിക്കുകയായിരുന്നു. ആത്യന്തികമായി നമുക്ക് ക്രിക്കറ്റ് ആണ് താല്പര്യം. ആളുകള്‍ക്ക് നന്മയും കുറച്ച് സഹായം ചെയ്യുന്ന കാര്യവും ഇതില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ഞങ്ങള്‍ സമ്മതിച്ചു.

സി3 കേരള സ്‌െ്രെടക്കേഴ്‌സിന്റെ 90 ശതമാനം ആളുകളും ‘അമ്മ’യില്‍ അംഗങ്ങള്‍ ആണ്. എ കാറ്റഗറിയില്‍ വരുന്ന 99 ശതമാനം ആളുകളും ‘അമ്മ’യില്‍ ഉണ്ട്. അംഗങ്ങള്‍ കളിക്കുന്നതില്‍ നിന്ന് അസോസിയേഷന്‍ തടസപ്പെടുത്തിയിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോള്‍ മുന്‍പില്‍ ഉള്ള വിഷയം വിജയിക്കുക എന്നതാണ്. ആസ്വദിച്ച് വിജയിക്കാനായാല്‍ ഏറ്റവും നല്ല കാര്യം,’ എന്നും കുഞ്ചാക്കോ ബോബന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Vijayasree Vijayasree :