സിദ്ധുവിന്റെ ആ ഭീഷണി കല്യാണം കുളമാകുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിംപതി പിടിച്ചുപറ്റി കേസ് പിന്‍വലിപ്പിയ്ക്കാനുള്ള സിദ്ധുവിന്റെ പ്ലാനാണ് കല്യാണത്തിന് കൂട്ടു നില്‍ക്കാന്‍ കാരണം എന്ന് വേദിക എല്ലാവരോടും പറഞ്ഞു. സിദ്ധുവിനെ സഹായിക്കാന്‍ എന്നോണം അഭിനയിച്ചാണ് വന്ന് പറയുന്നത്. അതുവരെയും ആയിരുന്നു ഇന്നലത്തെ കുടുംബവിളക്ക്
അപ്പോഴേക്കും എല്ലാവരുടെയും മുഖം മാറി. ആണോടാ, നീ മോളോടുള്ള സ്‌നേഹം കൊണ്ട് വന്നതല്ലേ എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ സിദ്ധുവിന് മറുപടിയില്ല. വാങ്ങിയ കല്യാണ ക്ഷണക്കത്തുകള്‍ അവിടെ തന്നെ വച്ച് ഒന്നും മിണ്ടാതെ സിദ്ധാര്‍ത്ഥ് ഇറങ്ങിപ്പോയി. പിന്നാലെ വേദികയും ഓടി വന്നു, പിടിച്ചു നിര്‍ത്തി. നീ എന്നെ സഹായിക്കാനല്ല വന്നത്, നാണം കെടുത്താനാണ് എന്ന് എനിക്ക് അറിയാം. എന്റെ വീട്ടില്‍ നിന്ന് ഞാന്‍ നിന്നെ ഇറക്കി വിടും എന്നൊക്കെ പറയുകയാണ് .

AJILI ANNAJOHN :