വേദികയെയും കൂട്ടി സിദ്ധാര്‍ത്ഥ് വീട്ടിലെത്തുന്നു . ഇരുവരും ഒരുമിച്ച് വരുന്നത് അപ്പുറത്തെ വീട്ടില്‍ നിന്നും സരസ്വതി കാണുന്നുണ്ട്. കണ്ടയുടനെ ഓടി വന്ന് മോളേ എന്ത് പറ്റി എന്ന് ചോദിച്ചു. ഇപ്പോള്‍ നിങ്ങളുടെ നടുവേദനയൊക്കെ പോയോ എന്നായിരുന്നു അപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ ചോദ്യം. ആശുപത്രിയിലേക്ക് വരാനുള്ള മടി കാരണം ആണ് നിങ്ങള്‍ നടുവേദന എന്ന് കള്ളം പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി. ആവശ്യത്തിന് ഉപകരിക്കാതെ ഇപ്പോള്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് ദേഷ്യപ്പെട്ടു.
എനിക്കൊപ്പം കൂട്ടിരിക്കേണ്ടി വരും എന്ന് കരുതിയാണോ അമ്മ വരാതിരുന്നത് എന്ന് വേദിക ചോദിച്ചപ്പോള്‍, അല്ല മോളെ. ഞാന്‍ വന്നാല്‍ ഇത് പോലെ നിന്നെയും കൂട്ടി സിദ്ധു വരുമായിരുന്നോ. സിദ്ധാര്‍ത്ഥ് തന്നെ വരാന്‍ വേണ്ടിയാണ് ഞാന്‍ പിന്മാറിയത് എന്നായിരുന്നു സരസ്വതി പറഞ്ഞത്. അസുഖത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വേദിക മറുപടിയൊന്നും നല്‍കിയില്ല
AJILI ANNAJOHN
in serial story review