ഒടുവിൽ സഹിക്കെട്ട് സുമിത്രയുടെ കരണം പുകച്ച് രോഹിത്ത്..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….

കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധുവിനെ പരിപാലിക്കുന്നത് ഇഷ്ടമില്ലാത്ത രോഹിത്തിന്റെ ദേഷ്യവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണല്ലോ. രാവിലെ വീടുവിട്ടുപോയ രോഹിത്ത് ഇതുവരെയും വീട്ടിൽ എത്താത്തതുകൊണ്ട്. അച്ചാച്ചൻ സുമിത്രയോട് കാര്യങ്ങൾ ചോദിക്കുകയും അതിനെപ്പറ്റിയുള്ള സംസാരങ്ങളെല്ലാം നടക്കുന്നുണ്ട്. കൂടാതെ അച്ചാച്ചൻ സുമിത്രയോട് ചോദിച്ചു.

മോളും രോഹിത്തും തമ്മിൽ എന്തെങ്കിലും സൗന്ദര്യപ്പിണക്കം ഉണ്ടായോ,പക്ഷെ ഇതെല്ലം സിദ്ധു കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുമിത്രയുടെ ഈ മറുപടി സിദ്ധുവിനിട്ടൊരു താങ്ങുകൂടിയായിരുന്നു. അങ്ങനൊന്നുമില്ലെന്നും എന്തെങ്കിലും മനസിലുണ്ടെങ്കിൽ തുറന്നുപറയുന്ന പ്രകൃതമാണ് രോഹിത്തിന്റേത്,അല്ലാതെ ചിലരെപ്പോലെ മനസിലൊന്ന് ചിന്തിച്ച് പുറമെ മറ്റൊന്ന് കാണിക്കുന്ന സ്വഭാവം രോഹിത്തിനില്ലെന്നും പറഞ്ഞു.ഇതേത്തുടർന്നുള്ള സംസാരങ്ങളെല്ലാം നടന്നു. എന്നാൽ ഏറെ വൈകി രോഹിത്ത് വരുകയും സുമിത്രയോട് സംസാരിക്കുകയും എല്ലാം ചെയ്തു. അതുകഴിഞ്ഞ് രാവിലെ എണീറ്റ സുമിത്രയ്ക്ക് ലഭിച്ചത് മറ്റൊന്നാണ്. ഇതുവഴി ശ്രീനിലയത്ത് എല്ലാം മാറിമറിഞ്ഞു.

വീഡിയോ കാണാം

Athira A :