അവസരം കിട്ടണമെങ്കിൽ അത് മറച്ചു വെക്കണം

ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഇനി ആരോടും ഒന്നും ഒളിച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് ക്രിസ്റ്റീന്‍ ഒരു അിമുഖത്തില്‍ പറഞ്ഞു. കരിയറില്‍ ഉയരങ്ങളിലെത്തണമെങ്കില്‍ ലൈംഗികത്വം മറച്ചുവെക്കണമെന്ന പഴഞ്ചന്‍ ചിന്തകളാണ് ചിലര്‍ക്ക്. നിങ്ങളൊരു പെണ്‍കുട്ടിയെ പ്രണയിക്കുന്നത് അവര്‍ക്കിഷ്ടപ്പെടില്ല, പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ താത്പര്യം തോന്നുന്നുവെന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നൊക്കെ കേട്ടു. അന്നും ഇന്നും അതിനെ കാര്യമായി എടുത്തിട്ടില്ലെന്ന് താരം പറയുന്നു.

സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ പലപ്പോഴും മറച്ചുവെച്ചാല്‍ മാത്രമേ ഹോളിവുഡില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുകയുള്ളു. ബൈസെക്ഷ്വല്‍ ആണെന്ന കാര്യം പരസ്യമായി പറയാതിരുന്നാല്‍ മാത്രമെ വലിയ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിക്കൂവെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു. നിങ്ങളുടെ ഗേള്‍ഫ്രണ്ടിന്റെ കൈയും പിടിച്ച്‌ പരസ്യമായി ഇറങ്ങി നടന്നാല്‍ മാര്‍വല്‍ സിനിമകളിലൊന്നും അവസരം ലഭിച്ചേക്കില്ല എന്ന് തുറന്നുപറഞ്ഞവരുണ്ട്. അങ്ങനെയുള്ള മനുഷ്യര്‍ക്കൊപ്പം എനിക്ക് ജോലി ചെയ്യേണ്ട. ട്വിലൈറ്റ് സീരീസിലൂടെയാണ് ക്രിസ്റ്റീന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്.

kristen stewart- reveals the truth

Noora T Noora T :