അബീക്കയുടെ മനസിലെ ആ​ഗ്രഹം മുഴുവനും ഷെയ്നിലൂടെ കാണുന്നത്’; കോട്ടയം നസീർ പറയുന്നു!

ഒരു കാലത്ത് മിമിക്രിയുടെ മുഖമായിരുന്നു അബി, മരിക്കരുതായിരുന്നു എന്ന് ആശിച്ചു പോകുന്ന ഒരാൾ. കലാഭവൻ മണിയെപ്പോലെ, അബീക്കാ എന്നും എല്ലാവരുടെയുമുള്ളിൽ ഇന്നും നിറഞ്ഞ ചിരിയോടെ വിരിഞ്ഞു നിൽക്കുന്ന മുഖങ്ങളിലൊന്ന്. മലയാളി ഒരിക്കലും മറക്കാത്ത കലാകാരന്മാരില്‍ ഒരാളാണ് അബി
പ്രശസ്ത മിമിക്രി ട്രൂപ്പ് ആയിരുന്ന കൊച്ചിൻ കലാഭവനിലൂടെയായിരുന്നു താരം അഭിനയരംഗത്ത് എത്തിയത്. ഒരു നായക നടനായി സിനിമയിൽ ഉയരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല.

സഹതാരമായി സിനിമയിൽ ഒതുങ്ങിപ്പോയ ഒരു കലാകാരൻ കൂടിയാണ് അബി.പക്ഷെ തനിക്ക് സാധിക്കാത്ത തന്റെ ആഗ്രഹം മകൻ നിഗത്തിൽ കൂടി നേടിയെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായത്. ബാലതാരമായിട്ടാണ് ഷെയ്ൻ സിനിമയിലെത്തിയത്. കിസ്മത്ത് മുതലാണ് ഷെയ്ൻ‌ നി​ഗം നായകനായി സിനിമ ചെയ്ത് തുടങ്ങിയത്.


ഇതുവരെ നായകനായി ഷെയ്ൻ ചെയ്ത സിനിമകളെല്ലാം ശ്രദ്ധ നേടിയവയായിരുന്നു. അബീക്കയുടെ ആ​ഗ്രഹം മുഴുവൻ ഷെയ്നിലൂടെ കാണുകയാണെന്നാണ് ഷെയ്നിന്റെ പ്രകടനത്തെ വിലയിരുത്തി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോട്ടയം നസീർ പറയുന്നത്. ‘എന്റെ ഉപ്പയുടെ വലിയ ആ​ഗ്രഹമായിരുന്നു സിനിമയിൽ മുഖം കാണിക്കണമെന്നത്.’

‘കാരണം പണ്ട് അ​ദ്ദേഹം നാടകത്തിനും വീക്ക്ലിയിലുമൊക്കെ ഇപ്പോൾ പടം വരയ്ക്കുകയല്ലേ പണ്ട് അഭിനയിക്കുകയായിരുന്നു. അന്ന് അങ്ങനെ അഭിനയിക്കാൻ പോയിട്ടുണ്ട് മൂപ്പര്. അഭിനയവും സിനിമയും വലിയ ആ​ഗ്രഹമായിരുന്നതുകൊണ്ടായിരിക്കാം എന്നിലൂടെ അ​ദ്ദേഹം കണ്ടത്.’


എന്റെ ഫാദറിന് ഞാൻ വലിയ നടനാകുന്നത് വലിയ ഇഷ്ടമായിരുന്നു. അതുപോലെ ഇന്ന് ചിലപ്പോൾ എനിക്ക് സാധിക്കാതെ പോയ ആ​ഗ്രഹങ്ങളായിരിക്കാം ഭാവിയിൽ എന്റെ മക്കളിലൂടെ കാണാൻ പോകുന്നത്. നടക്കുമോ ഇല്ലയോ എന്നതിനെ കുറിച്ചല്ല ഞാൻ പറയുന്നത്. അത് ഒരു ചക്രം പോലെ ദൈവം ഇങ്ങനെ കറങ്ങി തിരിഞ്ഞ് കൊടുക്കുകയാണ്.’

‘അതുപോലെ തന്നെയാണെന്ന് തോന്നുന്നു. അബീക്കയുടെ മനസിലെ ആ​ഗ്രഹം മുഴുവനും ഷെയ്നിലൂടെ കാണുന്നത്. ആർഡിഎക്സ് തിയേറ്ററിൽ പോയി കണ്ടിരുന്നു. അയാൾ ഒരു ഉ​ഗ്രൻ നടനല്ലേ. ഷെയ്ൻ ഒരു ഉ​ഗ്രൻ നടനാണ്’, എന്നാണ് കോട്ടയം നസീർ ഷെയ്ൻ നി​ഗത്തെ കുറിച്ച് പറഞ്ഞത്.സിനിമയിലെത്തിയ കാലം മുതൽ പ്രതിഫലം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിൽ ഷെയ്ൻ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മറികടന്ന് സിനിമയിൽ ഉയർച്ചയുടെ പടവുകൾ കയറുകയാണ് താരം. എല്ലാ സാഹചര്യത്തിലും സ്വന്തം നിലപാടുകൾ വിളിച്ച് പറയുകയും അതിൽ ഉറച്ച് നിൽക്കാറുമുണ്ട് ഷെയ്ൻ.

തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും കഴിവുകള്‍ കണ്ടെത്തി പിന്തുണയ്ക്കുകയും ചെയ്ത ആളാണ് അബിയെന്ന് കോട്ടയം നസീര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അബി. ഗുരുതുല്യനും ജ്യേഷ്ഠ സഹോദരനുമായിരുന്നു അബി. അബിയുടെ മരണ വാര്‍ത്ത തന്നെ സംബന്ധിച്ച് വലിയ ഷോക്ക് ആണെന്നുമാണ് കോട്ടയം നസീര്‍ പറഞ്ഞത്.

അത്തരക്കാരെ ഒരിക്കലും എന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല! അവർ എന്ത് പറയുന്നു എന്നതും ശ്രദ്ധിക്കാറില്ല: തമന്നറോഷാക്കിന് ശേഷം കോട്ടയം നസീറും സഹനടനായി സജീവമാണ്. അതുപോലെ തന്നെ ഷെയ്നിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ആർഡിഎക്സാണ്. ചിത്രം അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയിൽ വലിയ വിജയമായ സിനിമയാണ്.

ഷെയ്നിന് പുറമെ നീരജ് മാധവ്, ആന്റണി വർ​ഗീസ് പെപ്പെ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. റിലീസിന് മുമ്പ് ഒട്ടനവധി വിവാദങ്ങൾ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെങ്കിലും റിലീസോടെ അതെല്ലാം കെട്ട് അടങ്ങി. ബെർ‌മുഡ, കുർബാനി, ആയിരത്തൊന്ന് രാവ് അടക്കം നിരവധി സിനിമകളാണ് ഷെയ്നിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

AJILI ANNAJOHN :