തുടരെ ഫോണ്‍ വന്നു; ആരും കൃത്യമായി തന്നോട് ഒന്നും പറഞ്ഞിരുന്നില്ല; അരുതാത്തതെന്തോ സംഭവിച്ചെന്ന് മനസ് പറയുന്നുണ്ടായിരുന്നു; കൊല്ലം സുധിയുടെ മരണ വാർത്ത അറിഞ്ഞ ആ നിമിഷത്തെ കുറിച്ച് രേണു

കൊല്ലം സുധി നമ്മെ വിട്ടു പോയിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ  നമ്മെ വിട്ടു പോയിട്ടില്ല.  
തന്റെ പ്രിയപ്പെട്ടവന്റെ മരണ വാർത്ത അറിഞ്ഞ ആ നിമിഷത്തെ കുറിച്ച് ഇപ്പോൾ  മനസ് തുറന്നിരിക്കുകയാണ്   രേണു. മരണം നടന്ന അന്ന് സംഭവിച്ചത് ഇതാണ്; തുടരെ ഫോണ്‍ വന്നു. ആരും കൃത്യമായി തന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അരുതാത്തതെന്തോ സംഭവിച്ചെന്ന് മനസ് പറയുന്നുണ്ടായിരുന്നു.    സുധിച്ചേട്ടന് ഒന്നും സംഭവിക്കില്ലെന്ന് തോന്നി . ആ ധൈര്യത്തിലാണ് ഞാനിപ്പോഴും ആയിരിക്കുന്നതെന്നും രേണു പറഞ്ഞു   . കൊല്ലം സുധി ഏതോ ഫ്‌ളോറിലുണ്ട്. മിമിക്രിയും തമാശയുമൊന്നും ഉപേക്ഷിച്ച് എങ്ങും പോകാന്‍  സുധിച്ചേട്ടന് കഴിയില്ല . എനിക്കുറപ്പാണെന്നും രേണു വ്യക്തമാക്കി.  കല്യാണം കഴിച്ച നാൾ മുതൽ   വാടകവീട്ടിലാണ് തമാസം.   സ്വന്തം വീടെന്ന സ്വപ്‌നമുണ്ടായിരുന്നു സുധിക്ക്. വീടായിരുന്നു സുധിച്ചേട്ടന്റെ ഏറ്റവും വലിയ മോഹവും. പൈസ സ്വരൂപിച്ച് ഒരിക്കല്‍ സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് കൊടുത്തു. അപ്പോൾ കൊവിഡ് വന്നു. പിന്നെ ഷോ ഇല്ലാതായി. ആ സ്ഥലം വാങ്ങാൻ കഴിഞ്ഞില്ല. അത് സുധിച്ചേട്ടന് വലിയ നിരാശയായി മാറുകയും ചെയ്തു . ചിലപ്പോഴൊക്കെ അതോര്‍ത്ത് കരയും. എള്‌ലാവരേയും ചിരിപ്പിക്കുന്ന സുധിച്ചേട്ടന്‍ കൊച്ചു സങ്കടങ്ങളില്‍ പോലും കരയുന്ന ആളായിരുന്നു. വിഷമിക്കേണ്ട വീടൊക്കെ ദൈവം തരുമെന്ന് ഞാന്‍ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നുവെന്നും രേണു പറയുന്നു.

അതേസമയം സുധി ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് എന്താണ് എന്നും രേണു   പറഞ്ഞു .  അപകടങ്ങളെ സുധി പേടിച്ചിരുന്നു മരണം ഒരു അപകടത്തിന്റെ രൂപത്തില്‍ തന്നെ സുധിയെ കൂടെ കൊണ്ടു പോയെന്നു  രേണു ചങ്കു തകർന്നു പറയുകയാണ് .ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളാണ് സുധി ചേട്ടന്‍ എന്നാണ് രേണു പറയുന്നത്.  കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല,ഡ്രൈവിംഗ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയിരുന്നു . ആരെയെങ്കിലും കൂട്ടിയേ കാറിൽ യാത്ര ചെയ്യൂ . പേടി തന്നെയായിരുന്നു അതിന്  കാരണം. വേഗം കൂടുതലായാല്‍ മെല്ലെ പോകാന്‍ പറയും. റോഡപകടങ്ങള്‍ വളരെ പേടിയായിരുന്നു സുധിക്ക് . ഇളയകുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടു പോയതെന്ന് രേണു ഓർക്കുന്നു.   ബോട്ടപകടമുണ്ടായപ്പോള്‍ പറഞ്ഞു, അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നുവെന്നും രേണു ഓർക്കുന്നുണ്ട്.

Rekha Krishnan :