അവിടെ വെച്ച് എനിക്ക് കുറ്റബോധം തോന്നി: ഗോകുൽ ഒരുപാട് പഠിക്കാൻ ഉണ്ട്… ആ നിമിഷത്തെക്കുറിച്ച് സുരേഷ് ഗോപി

മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ​ഗോപി. സിനിമയ്ക്കകത്തും പുറത്തും നിരവധി ആരാധകരുള്ള സൂപ്പർതാരത്തിന്റെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുണ്ട്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനും ആരാധകർ നിരവധിയാണ്. ഇപ്പോൾ സുരേഷ് ഗോപി ഗോകുലിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, അഭിമുഖത്തിൽ സുരേഷ് ഗോപിക്കൊപ്പം ഗോകുലും പങ്കെടുത്തിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… പാപ്പന്‍ സിനിമയുടെ ഭാഗമായിട്ടായിരുന്നു ഇരുവരും ഈ അഭിമുഖം നല്‍കിയത്. പാപ്പന്‍ പ്രമോഷന്റെ ഭാഗമായി നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഗോകുലിന്റെ സിനിമകള്‍ കാണാതിരുന്നതിനെ പറ്റിയും സുരേഷ് ഗോപി സംസാരിച്ചിരുന്നു. ‘ഗോകുലിന്റെ സിനിമകളൊന്നും ഞാന്‍ കാണാറില്ലായിരുന്നു. ഇര വന്നപ്പോള്‍ രാധിക എന്നോട് പറഞ്ഞു, ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു.

ഏട്ടന്‍ അവന്റെ പടങ്ങള്‍ പോലും കാണുന്നില്ലെന്ന് അവന് പരാതിയുണ്ടെന്ന് രാധിക പറഞ്ഞു. അങ്ങനെ ഞാന്‍ ഏരിസ് ഫ്ളെക്സില്‍ പോയിരുന്ന് ഇര കണ്ടു. അവിടെ വെച്ച് എനിക്ക് കുറ്റബോധം തോന്നി. അവന്‍ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം. ഗോകുല്‍ അങ്ങനെയൊരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന്‍ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാം,’ സുരേഷ് ഗോപി പറഞ്ഞു.അതേസമയം ഗോകുലും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന കിങ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.

Rekha Krishnan :