ഇങ്ങോട്ടേക്ക് ബോഡി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു… ഇവിടെ ഞങ്ങളുടെ ബന്ധുക്കളൊക്കെയുണ്ടായിരുന്നു, പിന്നീട് നടന്നത്

കൊല്ലം സുധിയുടെ വിയോഗം ഇന്നും തീരാവേദനയായി അവശേഷിക്കുകയാണ്. അവസാനമായി സുധിയെ കൊല്ലത്തേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. മകനെ അവസാനമായി ഒരു നോക്കുകാണണം എന്ന അമ്മയുടെ ആവശ്യപ്രകാരം മൃതദേഹം കൊല്ലത്തേക്ക് എത്തിച്ചത്. എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം അത് എന്റെ അവകാശമാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. കൊല്ലത്തേക്ക് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചൊരു സംസാരം നടന്നതിന്റെ ഇടയിലാണ് അമ്മ മാധ്യമങ്ങളെ കണ്ടത്.സുരേഷ് ഗോപി അടക്കമുള്ളവർ ഇടപെട്ടാണ് മൃതദേഹം കൊല്ലത്തേക്ക് എത്തിച്ചത്. രാത്രി മൃതദേഹം എത്തിച്ച ശേഷം കോട്ടയത്തേക്ക് കൊണ്ടുപോയി

സുധിയുടെ ബന്ധുക്കളാരും കോട്ടയത്തേക്ക് എത്തിയില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് സുധിയുടെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ പോവാനായി തീരുമാനിച്ചെങ്കിലും കൊല്ലത്തെ വീട്ടിലേക്ക് സുധിയെ കൊണ്ടുവരുന്നുണ്ടെന്ന വിവരമാണ് കിട്ടിയതെന്ന് സഹോദരൻ സുനില്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുനില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

എന്തായാലും അങ്ങോട്ടേക്ക് പോയിക്കോളൂയെന്നായിരുന്നു അമ്മയും ഭാര്യയും പറഞ്ഞത്. ഇങ്ങോട്ടേക്ക് ബോഡി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇവിടെ ഞങ്ങളുടെ ബന്ധുക്കളൊക്കെയുണ്ടായിരുന്നു. കറന്റില്ലായിരുന്നു അന്നത്തെ ദിവസം. സുധിയുടെ എന്തോ ന്യൂസ് കാണിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. സുധിയുടെ മോനെയും രേണുവിനെയും വിളിച്ചിരുന്നു. സുധിച്ചേട്ടന്‍ പരിപാടിക്ക് പോയിരിക്കുകയാണല്ലോ എന്നായിരുന്നു രേണുവിനെ വിളിച്ചപ്പോള്‍ പറഞ്ഞത്. പിന്നെ വിളിച്ചപ്പോള്‍ സുധിയുടെ മോനെ ഫോണിലും കിട്ടുന്നില്ല.

കോട്ടയത്ത് കൊണ്ടുപോവുകയാണെന്നാണ് പിന്നീട് അറിഞ്ഞത്. ഇവിടെ കൊണ്ടുവന്നിട്ട് കൊണ്ടുപോയ്‌ക്കോളൂയെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സുധി ആദ്യം കല്യാണം കഴിച്ചതും ക്രിസ്ത്യനെ ആയിരുന്നു. രണ്ടാമത് കെട്ടിയതും അതെ. സുധിയുടെ ഭാര്യ എന്ന് പറഞ്ഞാല്‍ എന്റെ അനിയത്തിയാണ്. അതിന്റെ ജാതിയൊന്നും ഞാന്‍ നോക്കാറില്ല, പള്ളിയില്‍ പോവാറുണ്ടോ എന്ന് പോലും ചോദിക്കാറില്ല. ഇവിടെ വന്നാല്‍ ഞങ്ങളൊന്നിച്ച് അമ്പലങ്ങളിലേക്കൊക്കെ പോവാറുണ്ട്.

സുധിയുടെ ആദ്യ സിനിമ ഞങ്ങള്‍ കണ്ടിരുന്നു. അവനാണ് കൊണ്ടുകാണിച്ചത്. ഇവിടെ വന്നാല്‍ എല്ലാവരും ഒന്നിച്ച് സിനിമയ്ക്ക് പോവും. ഫുഡൊക്കെ കഴിച്ച് ഞങ്ങളങ്ങ് പോവും. കോര എന്നാണ് അവന്‍ എന്നെ വിളിക്കുന്നത്. ഞാന്‍ കൂരി എന്നാണ് അവനെ വിളിക്കുന്നത്. സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ എന്നോട് വന്ന് വീമ്പ് പറയാറുണ്ട്. ഇപ്പോള്‍ ഒരു സിനിമ വരും, നോക്കിക്കോ എന്നൊക്കെ പറയും.

സുധിയുടെ കൂടെ പോവണമെന്ന് പറഞ്ഞ് മോന്‍ വാശി പിടിക്കുന്നത് കൊണ്ടാണ് അവന്‍ കൊണ്ടുപോയത്. അപ്പോള്‍ കര്‍ട്ടന്‍ പിടിക്കുന്നു എന്നേയുള്ളൂ. സുധി ഇവിടെയുണ്ടെങ്കില്‍ അവന്‍ സ്‌കൂളിലൊന്നും പോവുകയേയില്ല. അവര് രണ്ടാളും കൂടെ കറങ്ങാനൊക്കെ പോവും. സുധി പോയ ശേഷം അവന്റെ സ്‌കിറ്റുകളൊന്നും കണ്ടിട്ടില്ല. മാനസികപ്രയാസമാണ്. അവന്‍ പരിപാടിക്ക് പോയെന്ന് വിശ്വസിക്കാനേ പറ്റൂ.

സുധിയുടെ ആദ്യവിവാഹം ഞങ്ങള്‍ അറിഞ്ഞില്ല. പരിപാടികള്‍ക്കൊക്കെ പോവാനായി വീട്ടില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. ഒരു കത്തെഴുതി വെച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. തൃശ്ശൂര് ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്നും, ഒരു കുട്ടിയുണ്ടെന്നുമൊക്കെയായിരുന്നു കത്തില്‍. ഞങ്ങള്‍ക്കെല്ലാവര്‍ക്കും സങ്കടമായിരുന്നു. അങ്ങനെ അച്ഛനും അമ്മയും പെങ്ങളുമൊക്കെ പോയി അവരെ ഇങ്ങോട്ട് കൂട്ടി. സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു അവര്‍. പിന്നീടാണ് അങ്ങോട്ടേക്ക് പോയത്.

അവര് ഡാന്‍സറായിരുന്നു. സുധിയാണ് കുട്ടിയെ പരിപാടികള്‍ക്കൊക്കെ കൊണ്ടുപോയിരുന്നത്. സ്‌റ്റേജിന് പുറകില്‍ കുട്ടിയെ കിടത്തിയാണ് പോയിരുന്നത്. അങ്ങനെയിരിക്കെയാണ് ആ കുട്ടി വേറൊരാളുടെ കൂടെ പോയത്. പിന്നെ സുധിയും മോനും ഇവിടെയായിരുന്നു. അമ്മയാണ് കുഞ്ഞിനെ നോക്കിയത്. ഞങ്ങളാരും നോക്കിയില്ലെന്ന് പറയാനാവില്ലല്ലോ. കാര്യങ്ങളറിയാതെയാണ് ആളുകള്‍ പലതും പറയുന്നത്. പിന്നീടാണ് രേണുവുമായുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. പ്രസവ സമയത്താണ് അവര്‍ അങ്ങോട്ടേക്ക് പോയത്. കൊവിഡ് വന്നതോടെ അവര്‍ അവിടെയായി. ഇടയ്‌ക്കൊക്കെ കുടുംബസമേതമായി ഇങ്ങോട്ടേക്ക് വരാറുണ്ട്. സന്തോഷത്തോടെയാണ് തിരിച്ച് പോവാറുള്ളതെന്ന് സഹോദരൻ പറയുന്നു

Noora T Noora T :