റിഷഭ് പന്ത് ധോണിക്ക് പഠിച്ചതാണ് നിർണായക റൺ ഔട്ട് നഷ്ടമായത് – ക്ഷുപിതനായി കോഹ്ലി

മഹേന്ദ്ര സിങ് പഠിക്കാനുള്ള പന്തിന്റെ ശ്രമമാണ് പരാജയത്തിന് കാരണമായത് എന്ന് കോഹ്ലി.ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ പരി​ഗണിച്ചിരുന്നില്ല. വിശ്രമാര്‍ഥമാണ് വെറ്റന്‍ താരത്തെ മാറ്റിയത്. ക്ക് പകരം റിഷഭ് പന്താണ് ടീമില്‍ ഇടംകണ്ട താരം. നാലാം ഏകദിനത്തില്‍ യുവതാരം പന്താണ് ഇന്ത്യന്‍ വിക്കറ്റ് കാത്തത്. ബാറ്റിങില്‍ 36 റണ്‍സെടുത്ത് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെയ്ക്കാനും താരത്തിനായി.

എന്നാല്‍ മത്സരത്തിനിടെ പന്ത് ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ധോണി റണ്ണൗട്ട് ചെയ്യുന്നത് പോലെ എതിര്‍ താരത്തെ പുറത്താക്കാന്‍ പന്ത് ശ്രമിച്ചതാണ് പരാജയമായി മാറിയത്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 44ാം ഓവറില്‍ ധോണി മോഡല്‍ റണ്ണൗട്ട് ശ്രമം നടത്തി പാളിയപ്പോള്‍ നായകന്‍ കോഹ്‌ലിയുടെ രോഷവും പന്തിന് ഏറ്റുവാങ്ങേണ്ടി‌വന്നു.

ഓസീസ് ഇന്നിംഗ്സിന്റെ 44-ം ഓവര്‍. അലക്സ് കാരിയാണ് ബാറ്റ് ചെയ്യുന്നത്. ചഹലെറിഞ്ഞ പന്ത് കാരിയുടെ ബാറ്റിലും പാഡിലുമായി കൊണ്ട് താഴെ വീണു. ഈ സമയം കാരി ക്രീസിന് വെളിയിലായിരുന്നു. ഒരു റണ്ണൗട്ട് അവസരം മുന്നില്‍ക്കണ്ട പന്താകട്ടെ ധോണി ചെയ്യാറുള്ളത് പോലെ സ്റ്റമ്ബിലേക്ക് നോക്കാതെ നോ ലുക്ക് റണ്ണൗട്ടിലൂടെ ബാറ്റ്സ്മാനെ പുറത്താക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പന്തിന്റെ ശ്രമം പാളി. വിക്കറ്റില്‍ കൊള്ളാതെ പോയ പന്തില്‍ ഓസീസ് താരങ്ങള്‍ ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തു.സംഭവത്തിൽ കോഹ്ലി അസ്വസ്ത ഫീൽഡിൽ തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു .

kohli about rishabh pant

Abhishek G S :