‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ്

മലയാളികള്‍ക്ക് കീര്‍ത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തില്‍ നിന്ന് കരിയര്‍ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളില്‍ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നില്‍ക്കുകയാണ് താരം. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീര്‍ത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്.

ദിലീപിന്റെ കുബേരന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.

ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വരുണ്‍ ധവാന്‍ നായകനായെത്തുന്ന ‘ബേബി ജോണ്‍’ എന്ന ചിതമാണ് കീര്‍ത്തിയുടെ ബോളിവുഡ് ചിത്രം. ഇപ്പോഴിതാ ശീര്‍ഷാസനം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി.

‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്, മനസ്സമാധാനം. ഇങ്ങനെ ചെയ്യാന്‍ എന്നെ സഹായിച്ച ടാര്‍സന്‍ ബോയ്ക്കും ചുറ്റും നടന്ന് തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി.’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി സുരേഷ് കുറിച്ചത്.

അതേസമയം അറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് കലീസ് സംവിധാനം ചെയ്യുന്ന ബേബി ജോണ്‍ എന്ന ചിത്രം. മെയ് 31 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Vijayasree Vijayasree :