ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ 12 ന് ആയിരുന്നു കീർത്തിയുടെ വിവാഹം. ഗോവയിൽ വച്ചു നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളാണ് ആദ്യം കീർത്തി പങ്കുവെച്ചത്. പിന്നീട് ക്രിസ്റ്റ്യൻ രീതിയിലുള്ള വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
നീണ്ട 15 വർഷത്തെ പ്രണയം പല ഗോസിപ്പുകളും പുറത്തുവന്നിട്ടും കീർത്തി വെളിപ്പെടുത്താതിരുന്നത് ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാഹ ശേഷം കീർത്തിയെ കുറിച്ചുള്ള ചില വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചില യൂട്യൂബ് ചാനലുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2018 ൽ ചില തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്തയാണ് ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമാകുന്നത്.
ഒരു പ്രമുഖ തമിഴ് നടന് കീർത്തി സുരേഷിനെ വിവാഹം കഴിക്കാൻ ആഗ്രമുണ്ടായിരുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. അത് മറ്റാരുമല്ല, നടൻ വിശാലാണ് ആ നടൻ. 2018 ൽ സണ്ടക്കോഴി 2 എന്ന ചിത്രത്തിൽ വിശാലും കീർത്തി സുരേഷും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ വേളയിലാണത്രേ വിശാലിന് കീർത്തിയോട് പ്രണയം തോന്നിയത്.
തുടർന്ന് നേരെ തന്നെ കീർത്തിയുടെ മാതാപിതാക്കളായ സുരേഷ് കുമാറിനോടും മേനകയോടും കീർത്തിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വർഷങ്ങളായി തന്നെ കീർത്തി മറ്റൊരു പ്രണയത്തിലായതിനാൽ ഇപ്പോൾ വിവാഹം നോക്കുന്നില്ല എന്ന് പറഞ്ഞ് മേനകയും സുരേഷും വിശാലിനെ പറഞ്ഞയക്കുകയായിരുന്നുവെന്നാണ് പ്രചരിക്കുന്നത്.
കൊച്ചിയിലെ ബിസിനസുകാരനും റിസോർട്ട് ശൃംഖല ഉടമയുമാണ് ആന്റണി തട്ടിൽ. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി. സ്വന്തം നാടായ കൊച്ചിയിലും ആന്റണിക്ക് റിസോർട്ട് ശൃംഖലയുണ്ട്. കീർത്തയുടെ ജന്മനാടായ ചെന്നൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടിൽ എന്നാണ് വിവരം.
ആസ്പിറോസ് വിൻഡോ സെല്യൂഷൻസ് എന്ന സ്ഥാപനം ആന്റണിയുടേതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്‌സ് മാത്രമേയുള്ളു. അതിലും ഫോളോ ചെയ്യുവർ സെലിബ്രിറ്റികൾ തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം.
പഠനകലാത്തെയുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ പോലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടില്ല. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. കീർത്തി സ്‌കൂൾ വിദ്യാർത്ഥിയും ആന്റണി പ്ലസ് ടുവും കഴിഞ്ഞ് നിൽക്കുന്ന സമയവുമായിരുന്നിയിത്. മീഡിയയോട് അകലം പാലിക്കുന്ന ആന്റണി സ്വകാര്യത നിലനിർത്താൻ താത്പ്പര്യപ്പെടുന്നയാളാണ്. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല. താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല.