എനിക്ക് ഒരു നടി ആകണം എന്ന് എത്രത്തോളം ആഗ്രഹം ഉണ്ടെന്ന് വീട്ടിൽ അറിയാം പക്ഷേ അച്ഛന് സമ്മതം ആയിരുന്നില്ല; കീർത്തി സുരേഷ്

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഡിസംബർ 12 ന് ഗോവയിൽ വെച്ചായിരുന്നു കീർത്തിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. 15 വർഷത്തോളമായി സുഹൃത്തുക്കളാണ് ഇരുവരും.

ഇപ്പോഴിതാ വിവാഹ ശേഷം നടിയുടെ പഴയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. തനിക്ക് അഭിനയിക്കണമെന്ന മോഹത്തെ കുറിച്ചും വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചുമെല്ലാമാണ് കീർത്തി പറയുന്നത്. ചെറുപ്പം മുതൽക്കെ മനസ്സിൽ അഭിനയമോഹം ആയിരുന്നു എന്നാണ് മുൻപൊരിക്കൽ കീർത്തി പറഞ്ഞത്.

ഒരു പ്രൊഡ്യൂസർ കൂടി ആയിരുന്ന അച്ഛൻ ഒരു സിനിമ നിർമ്മിച്ചാൽ അങ്ങനെ ഒന്ന് ഈ രംഗത്തേയ്ക് എത്താൻ വരെ ആഗ്രഹിച്ചിരുന്ന ഒരു കാലം തനിക്ക് ഉണ്ടായിരുന്നു എന്നാണ് കീർത്തി പറയുന്നത്. എന്നാൽ അച്ഛൻ അപ്പോഴൊന്നും സമ്മതിച്ചില്ല. ഒടുക്കം ചേച്ചിയുടെ വാക്കിലാണ് അച്ഛൻ വീണതെന്നും കീർത്തി പറഞ്ഞിരുന്നു.

സിനിമ മോഹം മനസ്സിൽ കൊണ്ട് നടക്കുമ്പോൾ ആണ് അമേരിക്കയിലേക് പഠിക്കാൻ വിടാൻ വീട്ടിൽ നിന്നും നിർബന്ധം വരുന്നത്. എനിക്ക് പോകാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞാലും വീട്ടിൽ കാര്യം ഇല്ലെന്ന് മനസിലായി. കൂട്ടുകാരെ വിട്ടു പോകാൻ ഒന്നും ആയിരുന്നില്ല മടി. എനിക്ക് അഭിനയിക്കാൻ ആയിരുന്നു ഇഷ്ടം.

എനിക്ക് ഒരു നടി ആകണം എന്ന് എത്രത്തോളം ആഗ്രഹം ഉണ്ടെന്ന് വീട്ടിൽ അറിയാം പക്ഷേ അച്ഛന് സമ്മതം ആയിരുന്നില്ല. ഇവൾ അഭിനയിക്കാൻ പോയാൽ എന്താകും, അഭിനയിക്കാൻ ആകുമോ. ഇവൾ അഭിനയിക്കുന്ന സിനിമ എന്താകും അത് ശരി ആയില്ലെങ്കിൽ ഇവൾ പിന്നെ ഭാവിയിൽ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ചാണ് അച്ഛന് ടെൻഷൻ.

ഒരു നോർമൽ അച്ഛൻ ചിന്തിക്കുന്ന അതേ ഫീൽ ആയിരുന്നു അദ്ദേഹത്തിന്റെ ഉള്ളിൽ. അച്ഛന്റെ ആകുലതകൾ എല്ലാം മാറ്റി എന്റെ ആഗ്രഹത്തിലേക്ക് അച്ഛനെ എത്തിച്ചത് ചേച്ചി ആണ്. ഞാനും ചേച്ചിയും തമ്മിൽ മൂന്നു വയസ്സ് വ്യത്യാസം ആണ്. പ്ലസ് റ്റു കഴിഞ്ഞ പാടെ ചേച്ചി യു എസിലേക്ക് പോയി. എനിക്ക് എന്നാൽ അങ്ങോട്ടേക്ക് പോകാൻ ഇഷ്ടം ആയിരുന്നില്ല.

അമേരിക്കയിൽ ഒക്കെ പോയാൽ അഭിനയിക്കാനുള്ള എന്റെ മനസ്സ് മാറും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ചേച്ചി എനിക്ക് ഒരുപാട് പിന്തുണ തന്നു. ഇപ്പോഴും ചേച്ചി ആണ് എനിക്ക് എന്തിനും സപ്പോർട്ട് തരുന്നത്- കീർത്തി പറയുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കൊച്ചിയിലെ ബിസിനസുകാരനും റിസോർട്ട് ശൃംഖല ഉടമയുമാണ് ഭർത്താവ് ആന്റണി തട്ടിൽ. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി. സ്വന്തം നാടായ കൊച്ചിയിലും ആന്റണിക്ക് റിസോർട്ട് ശൃംഖലയുണ്ട്. കീർത്തയുടെ ജന്മനാടായ ചെന്നൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടിൽ എന്നാണ് വിവരം.

ആസ്പിറോസ് വിൻഡോ സെല്യൂഷൻസ് എന്ന സ്ഥാപനം ആന്റണിയുടേതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്‌സ് മാത്രമേയുള്ളു. അതിലും ഫോളോ ചെയ്യുവർ സെലിബ്രിറ്റികൾ തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം. സ്വകാര്യത സൂക്ഷിക്കുന്ന ആളാണ് ആന്റണിയെന്നും താരത്തിന്റെ ആരാധകർ സൂചിപ്പിക്കുന്നു.

അതിനാലാണ് കീർത്തി സുരേഷുമായുള്ള അടുപ്പും ഇതുവരെ രഹസ്യമായി സൂക്ഷിക്കാനായത്. പഠനകലാത്തെയുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തിച്ചത്. റിപ്പോർട്ടുകളനുസരിച്ച് 15 വർഷത്തെ പ്രണയമാണ് കീർത്തിയുടേതാണ് സൂചന. കൗമാരകാലത്തെ പരിചയമാണ് പ്രണയമായി മൊട്ടിട്ടത്.

സോഷ്യൽ മീഡിയയിൽ പോലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടില്ല. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. കീർത്തി സ്‌കൂൾ വിദ്യാർത്ഥിയും ആന്റണി പ്ലസ് ടുവും കഴിഞ്ഞ് നിൽക്കുന്ന സമയവുമായിരുന്നിയിത്.

Vijayasree Vijayasree :