പ്രേക്ഷകർക്കേറെ സുപരിചിതയായ നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
ആലപ്പുഴ സ്വദേശിയായ കാവ്യ 2013ൽ ‘ലസാഗു ഉസാഘ’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും നൃത്തത്തിലും സജീവമായ കാവ്യ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരേ മുഖം, കാമുകി എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാള സിനിമകളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. ഇതിന് പുറമേ ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്തമയം’ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.